ജോണ്‍ പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമിതി അധ്യക്ഷന്‍

2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനു ജോണ്‍ പോള്‍ അധ്യക്ഷനായി പത്തംഗ അവാര്‍ഡ് നിര്‍ണയസമിതി രൂപവത്കരിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
സംവിധായകരായ ഭദ്രന്‍ മാട്ടേല്‍, മധുപാല്‍, ബാലു കിരിയത്ത്, എഡിറ്റര്‍ ജി. മുരളി, സൗണ്ട് റിക്കോര്‍ഡിസ്റ്റ് രഞ്ജിത്, ക്യാമറാമാന്‍ സണ്ണി ജോസഫ്, സംഗീതജ്ഞ പ്രഫ. ഓമനക്കുട്ടി, നിര്‍മാതാവ് എം.എം. ഹംസ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായിരിക്കും.
ചലച്ചിത്ര രചനാ അവാര്‍ഡിനുള്ള ജൂറിയുടെ ചെയര്‍മാന്‍ സതീഷ് ബാബു പയ്യന്നൂരാണ്. രാജാ നാരായണന്‍, എ. പത്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍. ജൂലൈ അവസാനത്തോടെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















