തിയേറ്റര്‍ സമരം പിന്‍വലിച്ചു

എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം ഉടമകള്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ സംഘടനാ ചട്ടം ലംഘിച്ച് ബാഹുബലി പ്രദര്‍ശനം നടത്തിയ തിയേറ്ററുകള്‍ക്ക് എതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടപടി സ്വീകരിക്കും. സിനിമ പ്രദര്‍ശിപ്പിച്ചവര്‍ കരിങ്കാലികളാണെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ബാഹുബലിക്ക് മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകള്‍ സജീവമാകുന്നതോടെ ചിത്രം വമ്പന്‍ കുതിച്ചു ചാട്ടം നടത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















