കുട്ടി കടത്തില്‍ പാണക്കാടും തൂങ്ങുമോ? കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം

കുട്ടിക്കടത്തില്‍ അന്വേഷണം മുറുകിയാല്‍ എല്ലാവരും സമ്മര്‍ദ്ദത്തിലാകും പ്രത്യേകിച്ച് മലബാറിലെ അനാഥാലയങ്ങള്‍ നടത്തുന്നവര്‍. ലീഗ് അടക്കം നിരവധി സമുദായങ്ങള്‍ക്ക് അനാഥാലയങ്ങള്‍ ഉണ്ട്. ലീഗിന്റെ നിരന്തര സമ്മര്‍ദ്ദം കാരണമാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. സിബിഐ അന്വേഷണം നടത്തുന്നതാണ് അഭികാമ്യമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വാദിച്ചിരുന്നു.
അനാഥാലയങ്ങളെ ബാലനീതി നിയമത്തില്‍ നിന്നും ഒഴിവാക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ബാലനീതിനിയമം അനാഥാലയങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ബന്ധമാക്കി. കുട്ടികളെ കൊണ്ടു വന്നത് മനുഷ്യകടത്തല്ലെന്നായിരുന്നു കേരള സര്‍ക്കാരിന്റെ വാദം.
അതേ സമയം അനാഥാലയങ്ങളെ കുറിച്ച് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഐജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലെ പല വസ്തുതകളും ഹൈക്കോടതി ശരി വച്ചിരിക്കുകയാണ്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍, ലീഗിന്റെ വഴിയേ അന്വേഷണം ഗതി തിരിച്ചു വിട്ടപ്പോള്‍ ശ്രീജിത്താണ് അന്വേഷണം ശരിയായ ദിശയില്‍ നടത്തിയത്. കോടി കണക്കിന് രൂപ ഗ്രാന്റായി അനാഥാലയങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ഇതിനൊന്നും കണക്കില്ല. ഇസ്ലാം മതക്കാര്‍ മാത്രമല്ല ക്രൈസ്തവരും സംസ്ഥാനത്ത് നിരവധി അനാഥമന്ദിരങ്ങള്‍ നടത്തുന്നുണ്ട്. ഇസ്ലാം മത വിശ്വാസികള്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ലീഗും ചില ഇസ്ലാം മത സംഘടനകളുമാണ്.
കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. സിബിഐ അന്വേഷണം സത്യസന്ധമായി നടക്കുകയാണെങ്കില്‍ ലീഗിന്റെ പങ്ക് തെളിയും. അനാഥാലയങ്ങളിലെ കുട്ടി കടത്ത് അന്വേഷിക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു തിരിച്ചടിയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha




















