നിങ്ങ ഞമ്മളെ \'കലക്ടര്‍ ബ്രോ\' ആക്കിയെന്ന കോഴിക്കോട് കലക്ടറുടെ പോസ്റ്റ് തരംഗമാകുന്നു

കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ഒരു കുഴപ്പമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്ത് കൈയ്യടി വാങ്ങുന്ന ഉദ്യോഗസ്ഥരെ അവര്‍ക്ക് സഹിക്കാനാവില്ല. അപ്പോ തുടങ്ങും എങ്ങനെ നാറ്റിക്കാമെന്ന് ആലോചന. നിങ്ങ നോക്കാതെ മുമ്പോട്ട് പോ ബ്രോ ധൈര്യമായി കളക്ടര്‍ക്ക് കിട്ടിയ പോസ്റ്റുകളില്‍ ഒന്ന്. അതിനെ അനുകൂലിക്കാതെ വയ്യ കാരണം അത്രക്കും ജനകീയനായ നല്ല കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.
കോഴിക്കോട് ന്മ ഡിസിസി പ്രിസിഡന്റ് കെ.സി. അബുവിന്റെ വിവാദ പരാമര്‍ശത്തിന് ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഇപ്പോള്‍ \'കലക്ടര്‍ ബ്രോ\' ആയി. അബുവിന്റെ പരാമര്‍ശത്തിന് എതിരായും കലക്ടര്‍ക്ക് അനുകൂലമായും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
നിങ്ങ ഞമ്മളെ \'കലക്ടര്‍ ബ്രോ\' ആക്കിയെന്ന കലക്ടറുടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വൈറലായിരിക്കുകയാണ്. കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ ഷൈന്‍ ചെയ്യുകയാണെന്നും ഫോണെടുക്കുന്നില്ലെന്നുമുള്ള അബുവിന്റെ പരാമര്‍ശത്തിനു ശേഷമാണ് സംഭവവികാസങ്ങള്‍.
ന്യൂജെന്‍ സ്‌റ്റൈലില്‍ സ്‌നേഹപൂര്‍വ്വം എന്‍. പ്രശാന്തിനെ \'കലക്ടര്‍ ബ്രോ\' എന്നാണ് ആളുകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങ പൊളിക്ക് ബ്രോ, നുമ്മളുണ്ട് ബ്രോ, ഓന് പിരാന്താണ് കലക്ടര്‍ ബ്രോ അങ്ങനെ പോകുന്നു കമന്റുകള്‍. ആളുകളുടെ സ്‌നേഹത്തിന് മറുപടിയായി പ്രശാന്ത് തന്നെ ഫെയ്‌സ്ബുക്കില്‍ നല്ല കോഴിക്കോടന്‍ സ്‌റ്റൈലില്‍ തന്നെ കുറിച്ചു നിങ്ങ ഞമ്മളെ \'കലക്ടര്‍ ബ്രോ\' ആക്കി.
വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയ വഴിയും ജില്ലയിലെ തന്റെ പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധനേടിയ വ്യക്തിയാണ് കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത്. ഓപ്പറേഷന്‍ സുലൈമാനി അടക്കം അദ്ദേഹത്തിന്റെ എല്ലാ പരിപാടിക്കും മികച്ച പ്രതികരണമാണ് ജനങ്ങളിലും ഫേയ്‌സ് ബുക്കിലും. നിങ്ങള്‍ കോഴിക്കോടിന്റെ മാത്രം അല്ല കേരളത്തിന്റെ തന്നെ ബ്രോ അല്ലേ മച്ചാനെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















