നന്‍മ നഷ്ടപ്പെടാത്തവര്‍ ഇപ്പോഴും നമുക്കും ചുറ്റും ഉണ്ട്; മകളുടെ വിവാഹത്തിനൊപ്പം 20 നിര്‍ദ്ധന യുവതികളെക്കൂടി കെട്ടിച്ചുവിട്ട് വ്യത്യസ്തനായ ഒരു പ്രവാസി വ്യവസായി

കയ്യില്‍ എത്ര കാശുണ്ടെങ്കിലും ഒരു കൈസഹായം ചെയ്യാന്‍ മടിക്കുകയും എന്നാല്‍ സഹായത്തെക്കുറിച്ച് വായിട്ടലയ്ക്കുകയും ചെയ്യുന്ന നിരവധി പേര്‍ നമുക്കുചുറ്റും ഉണ്ട്. എന്നാല്‍ വ്യത്യസ്തനായ നല്ല മനസ്സുള്ള ഒരു ബിസിനസ്സുകാരനെ പരിചയപ്പെടാം. മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ കെ മുരളീധരനാണ് തന്റെ മകള്‍ രാധികയുടെ വിവാഹത്തിനൊപ്പം 20 നിര്‍ധനയുവതികളുടെ വിവാഹവും നടത്തിയത്. പത്തനാപുരം ഗാന്ധിഭവന്‍, സഖി ടിവി, ഏരൂര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഏരൂര്‍ ഗ്രാമത്തിന് ആഘോഷമായി സമൂഹവിവാഹം നടന്നത്. ഏരൂര്‍ ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹങ്ങള്‍ നടന്നത്.
യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ മുരളീധരന്‍ നാടിനും നാട്ടാര്‍ക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. മുരളിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഏരൂര്‍ പഞ്ചായത്തിലെ അഞ്ഞൂറോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ സെന്ററിലെ നൂറോളം പേര്‍ക്കും ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നുണ്ട. ഏരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി പഞ്ചായത്ത് മുഖേന രണ്ടുലക്ഷം രൂപയും ഫൗണ്ടേഷന്‍ നല്‍കുന്നുണ്ട്.
മമ്മൂട്ടി രക്ഷാധികാരിയും കെ മുരളീധരന്‍ ചെയര്‍മാനുമായ \'കെയര്‍ ആന്‍ഡ് ഷെയര്‍\' എന്ന കാരുണ്യസംഘടനയിലൂടെ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ക്കായി \'പൂര്‍വികം\' പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
നോമ്പുകളെ അനുസ്മരിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരും മതമേലദ്ധ്യക്ഷന്മാരും
ഓരോ വധൂവരന്മാര്‍ക്കും 5 പവന്‍ സ്വര്‍ണം, ഒരു ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, വിവാഹ വസ്ത്രം, യാത്രാ ചെലവ് എന്നിവ മുരളീധരന്റെ മുരളിയ ഫൗണ്ടേഷന്‍ നല്‍കുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു വധൂവരന്മാര്‍. ആറു വര്‍ഷം മുമ്പ് മൂത്തമകളായ ഡോ. രേവതിയുടെ വിവാഹത്തിനൊപ്പം 16 പേരുടെ വിവാഹവും മുരളീധരന്‍ നടത്തിയിരുന്നു. വിവിധ മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















