പിന്നോട്ടെടുത്ത ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി അന്ധഗായകന്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ ബസിടിച്ച് രണ്ട് അന്ധന്‍മാര്‍ കൊല്ലപ്പെട്ടിട്ട് മാസം ഒന്ന് തികയുന്നതിനു മുമ്പേ മറ്റൊരപകടം കൂടി. കിളിമാനൂരില്‍ പിന്നോട്ടെടുത്ത ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി അന്ധഗായകന്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊടുവഴന്നൂര്‍ ഉദയകുന്നം ധന്യാ നിവാസില്‍ (വര്‍ക്കല മുട്ടപ്പലം ബാബു സദനം) ടി.ബാബു (66) ആണ് ബസ് കയറി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. പാരിപ്പള്ളിയില്‍ ഒരു പരിപാടിക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ബാബു. വീടിനടുത്തുകൂടി സര്‍വീസ് നടത്തുന്ന ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിലെ സ്ഥിരം യാത്രക്കാരനായിരുന്ന ബാബു ബസിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് സര്‍വീസ് പുറപ്പെടുന്നതിനായി പിന്നോട്ടെടുത്തത്. ഇതറിയാതെ പിന്നില്‍ നിന്ന ബാബുവിനെ ബസ് ഇടിച്ചു വീഴ്ത്തി ദേഹത്തു കൂടി ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















