വിവിധ സര്‍വകലാശാലകളില്‍ ഇന്നുമുതല്‍ പരീക്ഷകള്‍ തുടങ്ങുന്നു... കേരള സര്‍വകലാശാലയില്‍ ബിരുദ പരീക്ഷകള്‍ ഇന്നും പി.ജി പരീക്ഷകള്‍ നാളെയും തുടങ്ങും, കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ നടത്തുമെന്ന് കേരള സര്‍വകലാശാല

വിവിധ സര്‍വകലാശാലകളില്‍ ഇന്നുമുതല്‍ പരീക്ഷകള്‍ തുടങ്ങുന്നു. കേരള സര്‍വകലാശാലയില്‍ ബിരുദ പരീക്ഷകള്‍ ഇന്നും പി.ജി പരീക്ഷകള്‍ നാളെയും (29)തുടങ്ങും.
ബി.എസ്‌സി, ബികോം പരീക്ഷ രാവിലെ 9.30മുതല്‍ 12.30 വരെയും ബി.എ പരീക്ഷകള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയുമാണ്. രോഗവ്യാപനത്തിന് കാര്യമായ ശമനമില്ലാത്തതും പൊതുഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാത്തതും വാക്‌സിന്‍ ലഭിക്കാത്തതുമാണ് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നത്.
ഓണ്‍ലൈനായി പരീക്ഷ നടത്തണമെന്ന ആവശ്യം സര്‍ക്കാരും സര്‍വകലാശാലകളും തള്ളിയിരുന്നു. പരീക്ഷ മാറ്റിവച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നാണ് സര്‍വകലാശാലകള്‍ പറയുന്നത്.
അതേസമയം കേരള സര്‍വകലാശാല കൊവിഡ് പോസി?റ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കായി പിന്നീട് സ്‌പെഷ്യല്‍ പരീക്ഷ നടത്തും.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ നടത്തുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. വീടിനടുത്തെ കോളേജുകളില്‍ പരീക്ഷയെഴുതാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സര്‍വകലാശാലാ പരിധിക്കു പുറത്ത് 11കേന്ദ്രങ്ങളുമുണ്ട്. 435പേര്‍ ഇവിടങ്ങളില്‍ പരീക്ഷയെഴുതും.
"
https://www.facebook.com/Malayalivartha






















