ഭാരമായൊരു ഡോക്ടറേറ്റ്... ജോസഫൈന്‍ പോയതിന്റെ വിടവ് മാറാതിരിക്കെ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമായ ഷാഹിദ കമാലിനെതിരായുള്ള ആരോപണം ശക്തി പ്രാപിക്കുന്നു; വ്യാജവിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചു, ഷാഹിദ കമാലിനെതിരെ പരാതി

എന്തായാലും സംസ്ഥാന വനിതാ കമ്മീഷന് ശനി ദശ തന്നെയാണ്. അധ്യക്ഷ എംസി ജോസഫൈന്‍ മാറിയിട്ടും വിവാദം അവസാനിക്കുന്നില്ല. ഇപ്പോള്‍ കമ്മീഷന്‍ അംഗമായ ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ബിരുദം കനക്കുകയാണ്.
സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനെതിരെ പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകള്‍ അവകാശപ്പെടുകയും അത് വഴി ജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിധരിപ്പിക്കുകയാണ് ഷാഹിദാ കമാലെന്നും പരാതിയില്‍ ആരോപിക്കുന്നു.
2009 ലും 2011 ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും ബികോം ബിരുദം മാത്രമാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ സൂചിപ്പിച്ചിരിക്കുന്നത്. പക്ഷേ 1987 90 കാലത്ത് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ ബി.കോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷാഹിദ പറയുന്നു,
ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബി. കോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഏതു വര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏതു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെന്നോ വീഡിയോയില്‍ ഷാഹിദ വിശദീകരിച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തനിക്ക് ഡിലിറ്റ് ബിരുദം ലഭിച്ചതെന്നും വീഡിയോയില്‍ ഷാഹിദ പറഞ്ഞിരുന്നു.
അതേസമയം ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഷാഹിദയുടെ അവകാശവാദം ശരിവയ്ക്കുകയാണെങ്കില്‍ അവര്‍ ബിരുദം വാങ്ങി നില്‍ക്കുന്ന ചിത്രത്തിലെ ഫയലിന്റെ മുദ്ര ശ്രദ്ധിച്ചാല്‍ ആ യൂണിവേഴ്‌സിറ്റി 'ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ്' എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം.
ഇതേ പേരില്‍ തമിഴ്‌നാട്ടിലെ ത്രിച്ചിയില്‍ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്. ഒരു വര്‍ഷം മുന്‍പ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പൊലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോള്‍ ബിരുദം തമിഴ്‌നാടാണോ...അതോ ശ്രീലങ്കയോ എന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ് വിജ്ഞാനോല്‍പാദനവും സംവാദാത്മകവുമായ ഇടങ്ങളാണ് യൂണിവേഴ്‌സിറ്റികളെന്നതാണ് വിവക്ഷ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലും യൂനിവേഴ്‌സിറ്റികള്‍ പൊതുവെ യു.ജി, പി ജി ബിരുദങ്ങള്‍ നല്‍കുന്നവയും അത് പോലെ ഗവേഷണ കേന്ദ്രങ്ങളുമാണുള്ളത്. ടെക്‌നിക്കല്‍, കൃഷി, സയന്‍സ്, സംസ്‌കാരം, ഭാഷ തുടങ്ങിയവയിലധിഷ്ഠിതമായ ഗവേഷണ കേന്ദ്രങ്ങളും സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളുമുണ്ട്.
ഇത് കൂടാതെ സ്വകാര്യ മേഖലയില്‍ ഡീംഡ് യൂനിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ എല്ലാ സര്‍വ്വകലാശാലയും യു.ജി.സി മാനദണ്ഡ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.
ഈ യൂണിവേഴ്‌സിറ്റികള്‍ ഗവേഷണ ബിരുദത്തിന് പുറമേ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും അവര്‍ രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുമാണ് നല്‍കിയിട്ടുള്ളത്. കാലിക്കറ്റ് സര്‍വ്വകലാശാല കൊടുത്തിട്ടുള്ള ഡി.ലിറ്റ് ബിരുദത്തിന് അര്‍ഹരായിട്ടുള്ള ഏതാനും പേരുകള്‍ പറയാം, അപ്പോഴറിയാം അതിന്റെ യോഗ്യത എന്തായിരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ്... ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും അതിനര്‍ഹതയില്ല എന്ന് നിങ്ങള്‍ പറയുമോയെന്നറിയില്ല എന്നും മാങ്കൂട്ടത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















