കെ മുരളീധരന്‍ കോണ്‍ഗ്രസിന് പുറത്തേക്കോ? എങ്ങനെയെങ്കിലും മുരളിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനൊരുങ്ങി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

കെ. മുരളീധരന് കോണ്‍ഗ്രസ് വിടുമോ? എങ്ങനെയെങ്കിലും മുരളിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.
മുമ്പ് കോണ്‍ഗ്രസ് വിട്ട കെ.മുരളീധരന് കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നത് പുത്തരിയല്ല. കേരളത്തിലെ പല നേതാക്കളും കോണ്‍ഗ്രസ് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.കെ.പി. സി.സി. അധ്യക്ഷനായ കെ. സുധാകരന്‍ ഒരു ഘട്ടത്തില്‍ ബി ജെ പിയില്‍ ചേരുമെന്ന് പ്രചരണമുണ്ടായിരുന്നു. സുധാകരനുമായി പല ബി ജെ പി നേതാക്കള്‍ക്കും അടുത്ത ബന്ധമുണ്ട്. യഥാര്‍ത്ഥത്തില്‍ സുധാകരന്റെ ബി ജെ പി പ്രവേശനം ഭയന്നാണ് അദ്ദേഹത്തെ കെ പി സി സി അധ്യക്ഷനാക്കിയതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നത്.
കോണ്‍ഗ്രസിന് കെ. മുരളീധരന്റെ മുട്ടന്‍ പണിയാണ് വരാന്‍ പോകുന്നത്. താന്‍ യുഎഡിഎഫ് കണ്‍വീനറാകുന്നത് തടയാന്‍ ഡല്‍ഹിയില്‍ കേരള നേതാക്കള്‍ കരുനീക്കങ്ങള്‍ ശക്തമായതോടെയാണ് മുരളിയും കോണ്‍ഗ്രസുമായി തെറ്റിയത്.
കേരളത്തിലെ പുതിയ നേതൃത്വമായ കെ. സുധാകരനും വി.ഡി. സതീശനും ഒരേ രീതിയിലാണ് കെ.മുരളീധരനെതിരെ നീങ്ങുന്നത്. കേരളത്തിലെ വിവിധ ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചതായാണ് സൂചന. ഉമ്മന്‍ചാണ്ടി മാത്രമാണ് കെ.മുരളീധരന് പിന്തുണ നല്‍കുന്നത്.
തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കണ്‍വീനറാക്കാനാണ് നീക്കം. മുരളി രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്.
മുരളി തനിക്കെതിരെ നീങ്ങുന്നതായി സുധാകരന്‍ കരുതുന്നു. കെ.പി.സി.സി അധ്യക്ഷനാവാന്‍ കെ. മുരളിധരന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുരളിയെ വെട്ടി നിരപ്പാക്കി. മുരളിയെ യു ഡി എഫ് കണ്‍വീനറാക്കിയാല്‍ സുധാകരനും സതീശനും ശേഷം മുരളി ഒരു അധികാരകേന്ദ്രമായി മാറുമെന്ന തോന്നല്‍ കേരള നേതാക്കള്‍ക്കുണ്ട്.
പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും മാറ്റിയതിന് പിന്നാലെ പുതിയ യുഡിഎഫ് കണ്‍വീനറെ നിയമിക്കുക എന്നതാണ് കേരള ഘടകത്തില്‍ ഹൈക്കമാന്‍ഡിന് മുന്നിലുള്ള തലവേദനയായി മാറുകയാണ് . വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കെ.വി.തോമസിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ ആലോചന. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും കെ.മുരളീധരന് ലഭിച്ച പിന്തുണയാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്.
കെ.വി. തോമസിന്റെ കണ്‍വീനര്‍ സ്ഥാനം ഏതായാലും ഇല്ലാതായ മട്ടാണ്. മുരളിയാണെങ്കില്‍ തനിക്ക് ഇത് കിട്ടിയില്ലെങ്കില്‍ പിണങ്ങും എന്ന വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്.
നേമത്ത് ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരം മത്സരിച്ച തന്നെ കോണ്‍ഗ്രസ് വാരിയെന്ന് മുരളി കരുതുന്നു. അതിനുള്ള പ്രതിഫലമാണ് മുരളി ചോദിക്കുന്നത്.
മുരളീധരനെ വെട്ടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. വി.ഡി.സതീശനുമായും കെ.സുധാകരനുമായും അടുത്തിടെയായി വലിയ അടുപ്പത്തിലാണ് തിരുവഞ്ചൂര്‍. അതേ സമയം യുവനേതൃത്വം പി.സി.വിഷ്ണുനാഥിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്.
നേതൃത്വത്തില്‍ സാമുദായിക സമത്വം പാലിക്കുന്നതിനായി എം.എ.ഹസ്സനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കണമെന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്. ഹസ്സന്‍ മാറുകയാണെങ്കില്‍ കെ.സി.ജോസഫിനെ പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകക്ഷികളുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തുക. ലീഗിനാകട്ടെ മുരളിയെ കണ്‍വീനറാക്കുന്നതില്‍ വിയോജിപ്പില്ല. മുരളിയുമായി ലീഗ് നേതാക്കള്‍ക്ക് നല്ല അടുപ്പമുണ്ട്.
" f
https://www.facebook.com/Malayalivartha






















