ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണുമായി ജീവിച്ചോളൂ... ഇനിയും ചേട്ടന്റെ ചവിട്ടും അടിയും കൊള്ളാന്‍ എനിക്ക് വയ്യ, ഞാന്‍ പോകുന്നു! നമ്മുടെ ഉണ്ണിയെ ദ്രോഹിക്കരുത്... അവന്‍ പാവമാണ്; ഉന്നത സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടത് വീട്ടമ്മയുടെ ആത്മഹത്യ: പ്രതി വനിതാ ബറ്റാലിയനില്‍

ഗാർഹിക പീഡനത്തെ തുടർന്നുള്ള മരണങ്ങൾ അവസാനിക്കുന്നില്ല... ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്താൽ അട്ടിമറിക്കപ്പെടുന്ന കേസുകൾ നിരവധിയുണ്ട്... തിരുവനന്തപുരം ആര്യനാടിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭര്‍ത്താവിന് പൊലീസിന്റെ വനിതാ ബറ്റാലിയനില്‍ നിയമിച്ച് സംരക്ഷണം നൽകുന്നു.
പൊലീസില്‍ സീനിയര്‍ ക്ലര്‍ക്കായ വിനോദിന്റെ ഭാര്യയും തിരുവനന്തപുരം ആര്യനാട് സ്വദേശിനിയുമായ സുനിത തീകൊളുത്തി മരിച്ച കേസാണ് ഉന്നത സ്വാധീനത്താല്‍ അട്ടിമറിക്കപെട്ടിരിക്കുന്നത്. കൂടാതെ വിനോദിനെതിരെ രണ്ടര വര്‍ഷമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല, അച്ചടക്ക നടപടി പോലും ഇതുവരെയും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല.
വിനോദിനെതിരെ മൊഴി നല്‍കിയ സുനിതയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. 75 പവനോളം സ്വര്‍ണം നല്‍കിയാണ് സുനിതയെ വിവാഹം കഴിപ്പിച്ചയച്ചത്. രണ്ടര വര്‍ഷം മുന്‍പ് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷം സുനിത തീകൊളുത്തി മരണപ്പെടുകയായിരുന്നു.
‘ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണുമായി ജീവിച്ചോളൂ. ഇനിയും ചേട്ടന്റെ ചവിട്ടും അടിയും കൊള്ളാന്‍ എനിക്ക് വയ്യ. ഞാന്‍ പോകുന്നു. നമ്മുടെ ഉണ്ണിയെ ദ്രോഹിക്കരുത്. അവന്‍ പാവമാണ്’– എന്നായിരുന്നു സുനിതയുടെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങൾ.
വിനോദിനെതിരെ കേസെടുത്തതിനപ്പുറം ഒന്നുമുണ്ടായില്ലെന്നു സുനിതയുടെ അച്ഛൻ കുട്ടപ്പൻ നായരും അമ്മ സരസ്വതിയമ്മയും വ്യക്തമാക്കുന്നു. വിനോദ് അന്ന് പൊലീസ് ആസ്ഥാനത്ത് സീനിയര്‍ ക്ലര്‍ക്കായിരുന്നു. ആ സ്വാധീനം ഉപേയാഗിച്ച് മുന്‍കൂര്‍ ജാമ്യം കിട്ടും വരെ അറസ്റ്റ് വൈകിച്ചു. പ്രതിയായിട്ടും സസ്പെന്‍ഷന്‍ ചെയ്തില്ല. വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനില്‍ പിന്നീട് ജോലിയും നൽകി.
ഭീഷണിപ്പെടുത്തിയും കേസില്‍ കുടുക്കിയും പരാതി പിന്‍വലിപ്പിക്കാൻ കരുക്കള്‍ നീക്കി. മകനെ ഉപദ്രവിച്ചെന്ന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അത് നുണയെന്ന് തെളിഞ്ഞു. പക്ഷേ, ആ നുണപ്പരാതിയുടെ ബലത്തില്‍ കൈക്കലാക്കിയ സുനിതയുടെ കുട്ടിയെ, വിനോദ് മറ്റൊരു വിവാഹം കഴിച്ചിട്ടും തിരികെ നല്‍കിയിട്ടില്ലെന്നാണ് ബന്ധുക്കളുടെ വാക്കുകൾ.
അതേസമയം, ഇന്നലെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സ്ത്രീധന പീഡനം സഹിക്കാൻ കഴിയാതെ മരിക്കുകയാണെന്നു കാണിച്ചു ബന്ധുക്കള്‍ക്ക് വിഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നാണ് ആത്മഹത്യക്ക് തൊട്ടുമുൻപുള്ള ജ്യോതിശ്രീയുടെ വിഡിയോ സന്ദേശം. തന്റെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അമ്മായിയമ്മയും ആണെന്നും അവരെ വെറുതേവിടരുതെന്നും ജ്യോതിശ്രീ വിഡിയോയില്‍ പറയുന്നു. കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ ഇല്ലാതായി. തന്റെ മനോനില ശരിയല്ലെന്നാണ് പറയുന്നതെന്നും ജ്യോതി പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളവയല്‍ സ്വദേശി ബാലമുരുകനുമായുള്ള ഇവരുടെ വിവാഹം. 60 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനം ആയി ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നത്. സ്വര്‍ണം മുഴുവന്‍ നല്‍കിയെങ്കിലും പറഞ്ഞുറപ്പിച്ച 25 ലക്ഷം നല്‍കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല്‍ ഭര്‍ത്താവും മാതാവും ഭര്‍ത്താവിന്‍റെ സഹോദരനും ചേര്‍ന്ന് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി.
പീഡനം സഹിക്കാൻ കഴിയാതെ ജോതിശ്രീ രണ്ട് മാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ബാലമുരുകന്‍ വന്ന് സംസാരിച്ച് തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. അച്ഛനോടും അമ്മയോടും പരാതി പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും സഹിച്ചു ഭർതൃവീട്ടിൽ നിൽക്കാനായിരുന്നു ഉപദേശമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വിഡിയോയും ഭര്‍ത്താവ് നശിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യക്കുറിപ്പിന്‍റെ ഫോട്ടോ അടക്കം നേരത്തെ സഹോദരിക്ക് ഫോണില്‍ അയച്ച് കൊടുത്തിരുന്നു..
https://www.facebook.com/Malayalivartha






















