Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും റോള്‍മോഡല്‍ പിണറായി വിജയന്‍... ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് കൊടി സുനി; സിപിഎമ്മിന്റെ ദുഷിച്ചുനാറുന്ന നിരവധി രഹസ്യ ഇവരുടെ കൈയിലുണ്ടെന്നും സുധാകരന്‍

30 JUNE 2021 02:14 PM IST
മലയാളി വാര്‍ത്ത

കൊടി സുനിയും കിര്‍മാണി മനോജിന്റെയും റോള്‍മോഡല്‍ പിണറായി വിജയനാമെന്ന രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനവുമായി ആണ് ഇന്ന് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടത്.

ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ പുറത്താക്കിയെന്ന് പറയുന്നത് സിപിഎമ്മിന്റെ നാടകമാണ്. നാടകമെന്നും ജനം വിശ്വസിക്കില്ലെന്നും സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. ജയിലിനുള്ളില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇവരുടെ സംഘമാണ്. ആരുടെ തണലിലാണ് കൊടി സുനിക്കെല്ലാം ജയിലിനുള്ളില്‍ ഇത്രയധികം സൗകര്യങ്ങള്‍ ലഭിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഇവരുടെയെല്ലാം കൈയില്‍ സിപിഎമ്മിന്റെ ദുഷിച്ചുനാറുന്ന നിരവധി രഹസ്യങ്ങളുണ്ട്. അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്താല്‍ അവര്‍ അതു വിളിച്ചു പറയുമെന്ന ഭയം പിണറായിക്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനുമാണ് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ റോള്‍ മോഡല്‍. എങ്ങനെ പണമുണ്ടാക്കണമെന്ന് ഇവരാണ് ഗുണ്ടാസംഘങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. പാര്‍ട്ടിക്കെതിരേ പ്രതികരിക്കേണ്ടി വരുമെന്ന് വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ധൈര്യമില്ല.

സ്വപ്‌നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിക്കുന്നു.

പ്രോട്ടോക്കോള്‍ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി യുഎഇ കോണ്‍സല്‍ ജനറലുമായും സ്വപ്നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോണ്‍സല്‍ ജനറിലിനെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക സര്‍ക്കാര്‍ മനസിലാക്കണമെന്നും സുധാകരന്‍ അവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കണം. കേരളത്തില്‍ കൊവിഡ് മൂലം മരിച്ച ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കൊവിഡ് ബാധിച്ച മരിച്ച എല്ലാവരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (8 minutes ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (15 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (26 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (31 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (38 minutes ago)

മോദി മധ്യസ്ഥതയ്ക്ക്..  (41 minutes ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (48 minutes ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (4 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (4 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (4 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (5 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (5 hours ago)

Malayali Vartha Recommends