വെറും സ്റ്റാറല്ല സൂപ്പര്‍സ്റ്റാര്‍... സുരേഷ് ഗോപിയെ കളിയാക്കുന്നവര്‍ അദ്ദേഹത്തിന്റെ നീക്കം കണ്ട് അമ്പരക്കുന്നു; എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു, ഇനിയുള്ള സിനിമകളില്‍ നിന്ന് അഞ്ച് കോടി മാറ്റിവയ്ക്കണം; ചാണകസംഘിയെന്ന് വിളിച്ച് കളിയാക്കുന്നവര്‍ ഇതും കൂടി അറിയണം

സുരേഷ് ഗോപിയെ ഒരവസരം കിട്ടിയാല്‍ കളിയാക്കുന്നവരാണ് മിക്കവരും. എന്നാല്‍ താരത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ പലരും കാണുന്നില്ല. സിനിമാക്കാരന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലൊക്കെ ഉപരിയായി തന്റെ മാനുഷിക മൂല്യങ്ങളാണ് സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നത്.
സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വയ്ക്കുന്നത്. രാജ്യസഭ മെമ്പര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനവും സുരേഷ് ഗോപി ഇക്കാലയളവില്‍ കാഴ്ചവച്ചു കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഇടക്കാലത്ത് സുരേഷിന് സിനിമകള്‍ കുറഞ്ഞുവന്നു. അദ്ദേഹം നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയില്‍ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേര്‍ പണം കൊടുക്കാനുണ്ടായിരുന്നു.
കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. സിനിമ കണ്ട് കൈയടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു.
ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. 'എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം'. അതാണ് സുരേഷ് ഗോപി.
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമായ പാപ്പന്‍ ഇപ്പോള്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ടൈറ്റില്‍ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും പുറത്തുവന്നതോടെ ആവേശത്തിലാണ് ആരോധകര്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമായ ഇന്ന് താരം പുറത്തുവിട്ട കാപ്പനിലെ സ്റ്റില്ലാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മഹീന്ദ്ര ഥാറിന് മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നില്‍ക്കുന്നതാണ് ചിത്രം. സുരേഷ് ഗോപി തന്റെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം നിലമേലില്‍ മരണമടഞ്ഞ വിസ്മയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും കണ്ട് ബോധ്യപ്പെടുത്തുമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു.
സ്ത്രീധനപീഡനങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകളില്‍ മാതാപിതാക്കളായ 25 വീതം സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ഗ്രാമസഭകള്‍ രൂപവത്കരിക്കണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ പോലീസിനെ അറിയിക്കണം. സാമൂഹികനീതിവകുപ്പ് മുന്‍കൈയെടുത്ത് സ്ത്രീധനപീഡനം തടയാനുള്ള കാര്യങ്ങള്‍ ചെയ്യണംസുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























