മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ ... ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വിഎസ് സെന്‍റര്‍

മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ.
ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി ,അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ.
ദേശീയ പാത നിര്‍മാണം ദ്രുതഗതിയിൽ
ദേശീയപാത വരുന്നത് പിണറായി വിജയന്‍റെ ഇച്ഛാശക്തികൊണ്ട്
കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങില്ല
വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയിൽ
ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്
കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു
ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്
ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും. സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്ന് കെഎൻ ബാലഗോപാൽ.
വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം
എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി
ആര്‍ആര്‍ടിഎസ് അതിവേഗ പാത; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു. നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി. നഗര മെട്രോകളെ ബന്ധിപ്പിക്കും.പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വിഎസ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് 20 കോടി വകയിരുത്തി. വിഎസിന്‍റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്‍റര്‍ ആരംഭിക്കുന്നതെന്ന് കെഎൻ ബാലഗോപാൽ.
https://www.facebook.com/Malayalivartha

























