കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കാമ്പസില്‍ മരിച്ച നിലയില്‍.....ഹോസ്റ്റലിനു സമീപത്തായി റോഡരികില്‍ വീണുകിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികളും മറ്റും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... പഠനത്തില്‍ മിടുക്കനായ ശരതിന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും സഹപാഠികളും നാട്ടുകാരും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കാമ്പസില്‍ മരിച്ച നിലയില്‍.....ഹോസ്റ്റലിനു സമീപത്തായി റോഡരികില്‍ വീണുകിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികളും മറ്റും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... പഠനത്തില്‍ മിടുക്കനായ ശരതിന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും സഹപാഠികളും നാട്ടുകാരും.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണുമായ എറണാകുളം മട്ടാഞ്ചേരി സ്വദേശി ശരത് സുനിലിനെയാണ് (22) കാമ്പസില്‍ വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സുലിന്‍ പതിവായി എടുക്കുന്ന ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ് ശരത്.
മെന്‍സ് ഹോസ്റ്റലിന് (രണ്ട്) സമീപത്തായി ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. കീഴ്ത്താടിയില്‍ ചെറിയ മുറിവുണ്ടായിരുന്നു. സഹപാഠികളും മറ്റും ചേര്‍ന്ന് ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഓണ്‍ലൈന്‍ ക്ളാസുകള്‍ക്ക് പിറകെ ഇന്ന് സാധാരണ നിലയില്‍ അദ്ധ്യയനം ആരംഭിക്കാനിരിക്കെ, കോളേജ് ലൈബ്രറിയിലേക്ക് പോയതായിരുന്നു ശരത്.
പിറകെയെത്തിയ സഹപാഠികളാണ് വഴിയരികില്‍ വീണ ശരത്തിനെ കണ്ടത്. മട്ടാഞ്ചേരി പറവാനമുക്ക് എ.കെ റോഡില്‍ മങ്ങാട്ടുപറമ്പ് സുനില്‍കുമാറിന്റെ മകനാണ്. പരേതയായ ഗീതയാണ് അമ്മ. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ ശരണ്‍ ഏകസഹോദരനാണ്.
വീട്ടില്‍ ചെറുകിട വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് പിതാവ് സുനില്‍കുമാര്‍. ഈ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ശരത്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന ശരത് പ്‌ളസ് ടുവിന് ഫുള്‍ എ പ്‌ളസ് വാങ്ങിയാണ് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നിന്ന് പാസായത്.
ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 1511ഉം കേരള എന്‍ട്രന്‍സില്‍ 221ഉം റാങ്കും നേടിയാണ് മെഡിസിന് ചേര്‍ന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ കഴിഞ്ഞ ശരത് തിങ്കളാഴ്ചയാണ് കോളേജിലേക്ക് മടങ്ങിയത്.
"
https://www.facebook.com/Malayalivartha
























