മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് വിധേയമാക്കി... ബോധരഹിതയായ പെൺകുട്ടിയെ വീടിനുള്ളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി....വണ്ടിപ്പെരിയാറിലെ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ....സംഭവത്തിൽ അയൽവാസിയായ ഇരുപത്തിരണ്ടുകാരന്റെ പങ്ക് പോലീസ് കണ്ടെത്തിയത് ഇങ്ങനെ

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടി ക്രൂര പീഡനത്തിന് ഇരയായതായാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ അയല്‍വാസിയായ അര്‍ജുന്‍ (22) നെ പോലീസ്സ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിയ നിലയില്‍ ആയിരുന്നു മൃതദേഹം. അതേസമയം, കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.കൃത്യം നടന്ന ദിവസം അര്‍ജുന്‍ വീട്ടിലെത്തി പീഡിപ്പിക്കുന്നതിന് ഇടയില്‍ കുട്ടി ബോധരഹിതയാകുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി പ്രതി വീടിനുള്ളില്‍ കെട്ടിത്തൂക്കി രക്ഷപ്പെട്ടു. പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നത്. പോക്‌സോ ചുമത്തിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























