സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായി ചോക്ലേറ്റും

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായി ചോക്ലേറ്റും ഉണ്ടാകും. ഇത്തവണ ഓണക്കിറ്റില്‍ പതിമൂന്ന് ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ സര്‍ക്കാരിനോട് അറിയിച്ചിട്ടുണ്ട്. പഞ്ചസാര, വെളിച്ചെണ്ണ, സേമിയം ഉള്‍പ്പെടെയാണ് പതിമൂന്ന് ഇനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുക. 86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഓണകിറ്റ് ലഭിക്കുക. സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് കിറ്റിലെ ഇനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത്.
അതേസമയം, ഇത്തവണ കിറ്റ് ലഭിക്കുമ്‌ബോള്‍ കുട്ടികള്‍ക്ക് സന്തോഷിക്കുവാനുള്ള വകയുമുണ്ടാകും. ഇത്തവണ ഓണക്കിറ്റില്‍ ഓണസമ്മാനം എന്ന നിലയില്‍ ചോക്ലേറ്റും ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം 408 കോടി രൂപ ചെലവ് വരുമെന്നും സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു. അതായത്, കിറ്റ് ഒന്നിന് 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോയുടെ കണക്ക് കൂട്ടല്‍.
https://www.facebook.com/Malayalivartha























