Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

കുരുക്ക് മുറുക്കി കസ്റ്റംസ്...... കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയില്‍....

09 JULY 2021 06:51 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്

ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

കുരുക്ക് മുറുക്കി കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 4 ദിവസം ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നാണ് ആവശ്യം.

അര്‍ജുന്‍ ആയങ്കിയും ഷാഫിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്.

 




അന്വേഷണത്തില്‍ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് അര്‍ജുന്‍ പല കാര്യങ്ങളാണ് പറയുന്നത്. ഇയാള്‍ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.


കരിപ്പൂര്‍ കേന്ദ്രീകരിച്ച സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അര്‍ജുന്‍ ആയങ്കി. ഒന്നാം പ്രതിയും സ്വര്‍ണ്ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റെ ഫോണില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാള്‍ക്ക് പല രീതില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

 



തിങ്കളാഴ്ച ഷാഫിയെയും കണ്ണൂര്‍ സംഘത്തിലെ യുസഫിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഈ ദിവസം തന്നെ അര്‍ജുനെയും കസ്റ്റഡിയില്‍ എത്തിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.

ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.' കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ മൂന്നാം സംഘത്തിലെ യൂസഫിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും. കേസില്‍ അറസ്റ്റിലായ ഷെഫീക്ക് ഇയാള്‍ക്കാണ് സ്വര്‍ണം കൈമാറാനിരുന്നത്. അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂര്‍ സ്വദേശി യൂസഫിന്റെ സംഘം എത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ പഴയ കൂട്ടാളി ആയിരുന്നു യുസഫ്.

 



അര്‍ജുനേയും മുഹമ്മദ് ഷഫീഖിനെയും ചോദ്യം ചെയ്തതില്‍ നിന്നും ആണ് യൂസഫിന്റെ സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണ്ണം ഷെഫീക്കില്‍ നിന്നും വാങ്ങാന്‍ മറ്റൊരു വഴിയില്‍ കരിപ്പൂര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നും മറ്റു സംഘങ്ങളില്‍ നിന്നും സംരക്ഷണം നല്കാമെന്ന് അര്‍ജുന്‍ ഉറപ്പു നല്കിയിരുന്നു.

ടിപി വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം ഒപ്പമുണ്ടെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞിരുന്നത്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് യൂസഫിനോട് കൊച്ചിയില്‍ ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസയച്ചത്. നിലവില്‍ യൂസഫിനെ സംബന്ധിച്ച് കസ്റ്റംസിനെ പക്കല്‍ വിവരമൊന്നുമില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (11 minutes ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (27 minutes ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (38 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (43 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (56 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (1 hour ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (1 hour ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (7 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (7 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (8 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

Malayali Vartha Recommends