താരമായ കുവി...... പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ടര വയസുകാരി ധനുഷ്‌കയെ കണ്ടെത്തി താരമായ വളര്‍ത്തുനായ കുവി മൂന്ന് കണ്മണികള്‍ക്കൊപ്പം

താരമായ കുവി.... പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ടര വയസുകാരി ധനുഷ്‌കയെ കണ്ടെത്തി താരമായ വളര്‍ത്തുനായ കുവി മൂന്ന് കണ്മണികള്‍ക്കൊപ്പം. പ്രസവത്തില്‍ രണ്ട് പെണ്ണും രണ്ട് ആണും ഉണ്ടായിരുന്നു. ഒരു ആണ്‍കുഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു.
ഗഭിണിയായിരിക്കെ കുവിയെ കഴിഞ്ഞമാസം ഡോഗ് സ്‌ക്വാഡിലെ പരിശീലകന്‍ അജിത് മാധവനാണ് ചേര്‍ത്തലയിലെ സ്വന്തം വസതിയായ കൃഷ്ണ കൃപയിലേക്ക് കൊണ്ടു വന്നത്.
കിടപ്പും ഇരിപ്പുമൊക്കെ വീട്ടിലെ സ്വീകരണ മുറിയിലാണ്. മുകളിലെ നിലയില്‍ തടികൊണ്ട് തയ്യാറാക്കിയ കൂട്ടിലാണ് മക്കള്‍ മൂന്നും. മക്കളുടെ ഞരക്കം കേട്ടാല്‍ കുവി ഓടിപ്പാഞ്ഞ് പടികള്‍ കയറി മുകളിലെത്തും. നക്കിയും തലോടിയും മൂവരെയും പാലൂട്ടും. അജിത്തിന്റെ വിളികേട്ടാല്‍ ഓടി താഴെയെത്തും.
കൃത്യമായ പരിശീലനത്തിലൂടെ അനുസരണയുള്ള നായയായി കുവി മാറിക്കഴിഞ്ഞു.
പെട്ടിമുടി ദുരന്തത്തിനുശേഷം, ധനുഷ്‌കയുടെ കുടുംബം താമസിച്ചിരുന്ന ലയത്തിനു പിന്നില്‍ ഭക്ഷണമില്ലാതെ അവശയായ കുവിയെ ഏറ്റെടുത്ത അജിത് മാധവന്‍ അതിനെ പഴയതുപോലെ മിടുക്കിയാക്കി. എട്ടുമാസത്തിനുശേഷം ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മാളിന്റെ ആഗ്രഹപ്രകാരം അതിനെ തിരിച്ചേല്‍പ്പിച്ചു.
കുവിയുടെ ആലസ്യം കണ്ട് അവര്‍ തന്നെയാണ്, ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കി അജിത് മാധവന് കൈമാറിയത്.
കുവി സാധാരണ നായല്ല. കുവി ദോലെ എന്ന് വിളിക്കുന്ന കാട്ടുനായയാണിത്. കുരയ്ക്കുന്നതിനൊപ്പം കുറുക്കനെ പോലെ ഇടയ്ക്ക് ഓരിയിടും. കൂട്ടം ചേര്‍ന്ന് നടക്കുന്ന ഇവയെ സിംഹം ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്കും ഭയമാണത്രേ.
https://www.facebook.com/Malayalivartha























