രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി..... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് വീടിനു സമീപത്തെ പാടത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍.....

രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി..... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് വീടിനു സമീപത്തെ പാടത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍.
പള്ളിക്കല്‍ ബസാര്‍ മാവിഞ്ചോടിലെ പരേതനായ ഓണാട്ട് അത്തന്‍ കുട്ടിയുടെ മകള്‍ ബീഫാത്തിമയെയാണ് (60) മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഇവരെ വ്യാഴാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പരിസരത്തെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്.
തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരുടെ തെളിവെടുപ്പിനുശേഷം ഇന്‍ക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കോഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മകള്‍: ജമീല. മരുമകന്‍: മുജീബ് റഹ്മാന്‍. സഹോദരന്‍മാര്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍.
"
https://www.facebook.com/Malayalivartha























