Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിയെ കണ്ടാൽ ചൈനയുടെ മുട്ടുവിറക്കുന്നു! അവർ എന്തുകൊണ്ട് നമ്മളെ തൊടുന്നില്ല? തുറന്നടിച്ച് അബ്ദുള്‍ സലാം...

09 JULY 2021 01:11 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കാലിക്കറ്റ് മുന്‍ വി.സിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമായ അബ്ദുള്‍ സലാം രം​ഗത്തെത്തിയിരിക്കുകയാണ്. ലോകത്ത് എവിടെ ചെന്നാലും മോദിയുടെ നാട്ടില്‍ നിന്നാണോ വരുന്നതെന്ന് ചോദിച്ച് നമുക്ക് ഒരു അംഗീകാരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയെ വിറപ്പിക്കുന്ന ചൈന എന്തു കൊണ്ട് നമ്മളെ തൊടുന്നില്ലെന്ന് ചോദ്യം ചോദിച്ച അദ്ദേഹം അവരുടെ കാല്‍മുട്ട് വിറയ്ക്കുമെന്നുള്ള മറുപടിയാണ് നൽകിയത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു അംശമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയും പ്രാര്‍ഥിക്കാറുണ്ടെന്നും എം. അബ്ദുള്‍ സലാം പറഞ്ഞു. എന്തിനെന്ന് വെച്ചാല്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടു പോയാല്‍ അച്ഛനില്ലാത്ത പോലെ തോന്നും എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ആ വ്യക്തിത്വം, ബുദ്ധി, ശക്തി, സമര്‍പ്പണം നമുക്ക് ദീര്‍ഘകാലം ഉണ്ടാകണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യനില്‍ കണ്ടിട്ടുള്ള നന്മകളുടെ കേദാരം മാത്രമല്ല, ഭരണനേട്ടം, നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം മോദിയുടെ കഴിവാണ്.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാഗത്ത് നിന്ന് വെറുപ്പ് വളര്‍ത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തില്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനം വളരെ പ്രസക്തമാണ്.

ന്യൂനപക്ഷത്തിന്റെ ദുഖം, പേടി, ഉത്കണ്ഠ മനസിലാക്കി, അതിന് വേണ്ട മരുന്ന് കൊടുത്ത് അവരെ കൂടി ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകുക എന്നതാണ് നമ്മുടെ തന്ത്രം. 2026 ലേക്ക് എത്തുമ്പോള്‍ ഭരണം പിടിച്ചെടുക്കണമെങ്കില്‍ മറ്റൊരു പോംവഴിയും കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. തരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്.

പിന്നീട് 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായ കാലത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വിസിക്കെതിരെ വിവിധ വിഷയങ്ങളില്‍ സമരം ചെയ്തിരുന്നു.

അബ്ദുള്‍ സലാം വി.സിയായിരുന്ന കാലത്താണ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗത്തെത്തിയിരുന്നു.

നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായത്. അക്കാലത്ത് അബ്ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയതും വിവാദമായിരുന്നു.

ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ പെട്ടവരുള്‍പ്പെടെ പുതുതായി അഞ്ചുലക്ഷം പേരാണ് ആ സമയത്ത് ബിജെപിയില്‍ അംഗങ്ങളാവാനായി എത്തിയതെന്നാണ് അന്ന് അരിയിച്ചിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends