പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കേസിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

കൊല്ലത്ത് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
കൊല്ലം നേട്ടയം സ്വദേശി സജി എന്ന രഞ്ജുവാണ്(35) പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചത്. പീഡനവിവരമറിഞ്ഞ മാതാപിതാക്കള്‍ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്.
മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























