Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്ക അവസാനിക്കുന്നു ...ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികൾ... അധികൃതരുടെ പ്രത്യേക അനുമതിയോടെ കൂടുതൽ പേർ യുഎഇയിലേക്ക് എത്തുന്നു...

09 JULY 2021 06:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 57000 രൂപയാണ് ടിക്കറ്റ് നിരക്ക്

 


മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് ഒരാൾക്ക് 721 മുതൽ 1,855 ദിർഹം വരെയും ഡൽഹിയിൽ നിന്ന് 597 ദിർഹവും. ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് 895 ദിര്‍ഹമാണ് നിരക്ക് ആവശ്യപ്പെടുന്നത്. എന്നാൽ, ജൂലൈ മാസം 15നും 16നും വളരെ കുറച്ച് സീറ്റ് മാത്രമേ ബാക്കിയുള്ളൂ. ഇൻ‍ഡിഗോ കണക്ഷൻ വിമാനത്തിന് 850 ദിർഹവും 16നുള്ള നേരിട്ടുള്ള വിമാനത്തിന് 1,100 ദിർഹവും ടിക്കറ്റ് ചാർജുണ്ട്

 

 

ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസ്, ബജറ്റ് വിമാനമായ ഫ്ലൈ ദുബായ് എന്നിവ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. എത്തിഹാദ് എയർവേയ്സ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

 

എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു....എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇതുവരെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
.

 അതേസമയം, ബലി പെരുന്നാൾ കഴിഞ്ഞാൽ വിമാന സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു. ഏപ്രിൽ 24നായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ പലതവണ മാറ്റിവച്ച സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുന്നു.

 

 

നേരത്തെ ഗോൾഡൻ വീസയുള്ളവരും നയതന്ത്ര ഉദ്യോഗസ്ഥരുമായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തിയിരുന്നതെങ്കിൽ ഇപ്പോള്‍ അധികൃതരുടെ പ്രത്യേക അനുമതിയോടെ കൂടുതൽ പേർ യുഎഇയിലേക്ക് എത്തുന്നുണ്ട് .


കഴിഞ്ഞ ദിവസം അബുദാബിയിൽ ലുലു ജീവനക്കാരും ദുബായിൽ ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പിന്റെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യപ്രവർത്തകരും എത്തി. ഇവരെല്ലാം അവധിക്ക് നാട്ടിൽ ചെന്ന് വിമാന സർവീസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി കുടുങ്ങിയവരാണ്. കൂടുതൽ പേർ വരാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

 

അതേസമയം, തങ്ങൾക്ക് യുഎഇയിലെത്താനുള്ള കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന ആശങ്കയിലാണ് അവധിക്ക് ഇന്ത്യയിൽ ചെന്ന് ബാക്കിയായ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികൾ. പലർക്കും തിരിച്ചെത്തിയാൽ ജോലി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എങ്കിലും, രണ്ട് വാക്സീൻ ഡോസുമെടുത്തുവർക്ക് യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ വഴിയൊരുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ അധികൃതർ യുഎഇ അധികൃതരോട് അഭ്യർഥിച്ചതിന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

 

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് പ്രവാസി മലയാളികൾ ​ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നത്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർ മറ്റ് രാജ്യത്ത് ഒരാഴ്ച പൂർത്തിയാക്കിയതിന് ശേഷം വേണം സൗദിയിൽ പ്രവേശിക്കാനെന്നും നിബന്ധനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends