ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ഡാമിനു സമീപം നീന്താന്‍ ഇറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ഡാമിനു സമീപം നീന്താന്‍ ഇറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വിന്‍സെന്റിന്റെ മകന്‍ ഷാരോണ്‍(19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം നടന്നത്.
മണിപ്പാല്‍ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷാരോണ്‍. രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ തോട്ടില്‍ നീരൊഴുക്ക് ശക്തമായിരുന്നു.
കൂട്ടുകാരുമൊത്ത് എത്തിയ ഷാരോണ്‍ തോട്ടില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍ പെടുകയായിരുന്നു.
കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ അവര്‍ തോട്ടില്‍ ഇറങ്ങിയിരുന്നില്ല. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഷാരോണിനെ കരയ്‌ക്കെത്തിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha