Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ആചാരവെടി മുഴങ്ങി... ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സത്യം തുറന്ന് പറഞ്ഞ വി.ഡി. സതീശനെതിരെ കൂടോടെ മുസ്ലീംലീഗ്; അപകടം മനസിലായ വി.ഡി. സതീശന്‍ മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റി; പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കൂടി ആക്രമിച്ചതോടെ സതീശന്‍ ആദ്യമായി പരാജയപ്പെട്ടു

18 JULY 2021 08:27 AM IST
മലയാളി വാര്‍ത്ത

അങ്ങനെ കുതിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആദ്യമായി കാലിടറി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ രണ്ട് നിലപാട് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പുലിവാല് പിടിച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ യുഡിഎഫിലെ ഭിന്നത മറനീക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിംലീഗ് നേതാക്കളുമാണ് തര്‍ക്കം തുടങ്ങിയത്.

 

ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ് പുനഃക്രമീകരിച്ചതിലൂടെ മുസ്ലിം സമുദായത്തിന് ഒരാനുകൂല്യവും നഷ്ടമായില്ലെന്ന സതീശന്റ വാദം പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ചോദ്യം ചെയ്തു. ലീഗ് നിലപാട് കടുപ്പിച്ചതോടെ ഒന്നരമണിക്കൂറിനുശേഷം സതീശന്‍ മലക്കംമറിഞ്ഞു. മുസ്ലിം സമുദായത്തിനുമാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ് ലീഗ് പ്രതികരണമെന്നുമായി സതീശന്‍.

സര്‍ക്കാരിനെതിരെ തിരിഞ്ഞവര്‍ പരസ്പരം പൊരുതുന്ന കാഴ്ചയാണ് യുഡിഎഫില്‍. തര്‍ക്കം രൂക്ഷമായിട്ടും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദത്തില്‍ കക്ഷിചേര്‍ന്നില്ല. പ്രതിപക്ഷ നേതാവിന്റെ വാദം തള്ളി ലീഗ് ആഞ്ഞടിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം മൗനം തുടര്‍ന്നു.

 

 

സ്‌കോളര്‍ഷിപ് പ്രശ്‌നത്തില്‍ കരുതലോടെ നീങ്ങാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ ധാരണയാണ് പൊളിഞ്ഞത്. ലീഗിന്റെ പരാതി യുഡിഎഫ് പരിഗണിക്കുമെന്ന് സതീശന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കോണ്‍ഗ്രസും ലീഗും രണ്ട് ധ്രുവത്തിലാണെന്ന് വ്യക്തമായി.

ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബിന്റെ മാദ്ധ്യമ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ സതീശന്‍, മുസ്ലിം സമുദായത്തിന് നിലവില്‍ കിട്ടിക്കൊണ്ടിക്കുന്ന ഒരാനുകൂല്യവും നഷ്ടമായിട്ടില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. ഇത് ബ്രേക്കിംഗ് ന്യൂസ് ആയതോടെ സതീശന്റെ നിലപാട് തള്ളി, മുസ്ലിം വിഭാഗത്തിന് വലിയ നഷ്ടമാണുണ്ടായതെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

 



പ്രസ് ക്ലബ്ബിലെ പരിപാടിക്കിടെ ഉന്നത ലീഗ് നേതാക്കള്‍ സതീശനെ ഫോണിലൂടെ പ്രതിഷേധം അറിയിച്ചു. ചടങ്ങ് കഴിഞ്ഞിറങ്ങിയ സതീശന്‍ നേരത്തേ പറഞ്ഞതില്‍ നിന്ന് മലക്കം മറിഞ്ഞു. മുസ്ലിം വിഭാഗത്തിന് നഷ്ടമാണ്. സര്‍ക്കാര്‍ അതു പരിഹരിക്കണമെന്നാണ് നേരത്തേ പറഞ്ഞത്. അതു മനസിലാക്കാതെയാണ് മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത് എന്നായിരുന്നു തിരുത്തല്‍. ഉത്തരവില്‍ പല ന്യൂനതകളും ഉണ്ട്. അത് പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യു.ഡി.എഫ് മുന്നോട്ടുവച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.

 

 

നേരത്തെയുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സര്‍ക്കാരിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലിങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം ഒഴിവാക്കിയിരിക്കുകയാണ്.കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു ഭിന്നതയുമില്ല. കാസര്‍കോട്ടും കോട്ടയത്തും വച്ച് മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഒരേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. വസ്തുത മനസിലാക്കാതെ ചില മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സതീശന്‍ പറഞ്ഞു.

അതേസമയം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കൂടി ആക്രമിച്ചതോടെ സതീശന്‍ വീണ്ടും പെട്ടുപോയി. സതീശന്‍ ആദ്യം സത്യം പറഞ്ഞു. ലീഗിനെ പേടിച്ചാണ് എതിര്‍ക്കുന്നതെന്ന് പറഞ്ഞതോടെ അതിനും മറുപടി പറയേണ്ട അവസ്ഥയായി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായി കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതത്തില്‍ ഒരു കുറവും ഒരു വിഭാഗത്തിനും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends