Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അറിയാതെ ചിരിച്ചുപോകും.... കോവിഡ് കാലത്ത് ലൈംഗിക ബന്ധം തടയുന്ന കിടക്കകള്‍ ഓളിമ്പിക്‌സില്‍ അണിനിരത്തുന്നു; ഒന്നില്‍ കൂടുതല്‍ പേര്‍ കട്ടിലില്‍ കിടന്നാല്‍ കട്ടില്‍ തകരും നാട്ടുകാരറിയും; ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന കിടക്കകള്‍ വില്ലേജില്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

18 JULY 2021 09:07 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സ് ഏറെ പ്രാധാന്യമുണ്ട്. ഇതോടൊപ്പം ശ്രദ്ധ നേടുകയാണ് ഒളിമ്പിക് വില്ലേജില്‍ ഒരുക്കിയ പുതിയ സജ്ജീകരണം.

ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന കിടക്കകള്‍ വില്ലേജില്‍ ഒരുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്. കൊവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്തിടപഴകുന്നതില്‍ നിന്നും അത്‌ലറ്റുകളെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ പരീക്ഷണം.

 



കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരാളുടെ മാത്രം ഭാരം താങ്ങാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്പന. ചെയ്തിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകള്‍ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ സമയമെടുക്കും, അതിനാല്‍ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാര്‍ പറയുന്നു.

 



ഒളിമ്പിക് പാരമ്പര്യമനുസരിച്ച് കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും നല്‍കുന്ന സൗജന്യ കോണ്ടം ഉപയോഗിക്കരുതെന്നും അത്‌ലറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകരം, എച്ച്‌ഐവി സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനായി അവര്‍ക്കായി സുവനീറുകള്‍ നല്‍കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.

ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കുള്ള മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യവും ഉണ്ടാകില്ല. വിജയികള്‍ മെഡലുകളെടുത്ത് ഒഴിഞ്ഞ ഗാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തിലണിയണം.

അതേസമയം സംഘാടകരെ പ്രതിസന്ധിയിലാക്കി ടോക്കിയോ ഒളിമ്പിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. വിദേശിയായ ആളാണ് കഴിഞ്ഞ ദിവസം നടന്ന കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവായതെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ഗെയിംസ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിതെന്നും ഒളിമ്പിക്‌സ് സംഘാടക സമിതിയുടെ വക്താവ് മസ ടക്കായ പറഞ്ഞു.

 

എന്നാല്‍ ഇക്കാര്യത്തില്‍ പരിഭ്രമിക്കാനില്ലെന്നും എല്ലാദിവസവും വില്ലേജില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ടെന്നും പോസിറ്റീവാകുന്നവരെ ഉടന്‍ ഐസൊലേഷനിലാക്കുമെന്നും ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ.ഒ തോഷിറോ മൂട്ടോയും പറഞ്ഞു.

അതേസമയം ജപ്പാനിലെ ജനങ്ങള്‍ ഒളിമ്പിക്‌സിന് എല്ലാ പിന്തുണയും നല്‍കി മുന്നോട്ട് വരണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബക്ക് ആഹ്വാനം ചെയ്തു. അദ്ദേഹം ജപ്പാനിലെത്തിയപ്പോള്‍ മുതല്‍ ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ജപ്പാനീസ് പ്രധാന മന്ത്രി യോഷിഡെ സുഗ ഉള്‍പ്പെടെയുള്ളവരെ ഇന്ന് ബക്ക് കാണും.

 



വലിയ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ഷൂട്ടിംഗ് ടീം ടോക്കിയോയില്‍ എത്തി. എയര്‍പോര്‍ട്ടില്‍ വച്ച് എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എല്ലാവരും നെഗറ്റീവാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends