നൂറോളം പട്ടികളുടെ ജീർണിച്ച മൃതദേഹം നാട്ടുകാരെ അസ്വസ്ഥരാക്കുന്നു: അവയെ കൊല്ലാൻ ഉപയോഗിക്കുന്ന സൈനേഡുകളും അപകടകരം: തൃക്കാക്കര നഗരസഭക്കെതിരെ പ്രതിഷേധവുമായി രഞ്ജിനിഹരിദാസും നാട്ടുകാരും
തൃക്കാക്കര നഗരസഭയ്ക്കെതിരെ മൃഗ സ്റ്റേഹീകളുടെ പ്രതിഷേധ പ്രകടനം . രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ളവർ ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. നഗരസഭയുടെ പിൻഭാഗത്ത് പട്ടികളുടെ സെമിത്തേരി എന്ന് പറയത്തക്ക തരത്തിൽ നൂറുകണക്കിന് പട്ടികൾ ചത്തു ജീർണിച്ച് കിടക്കുന്നതായി ഇവർ ആരോപണമുയർത്തുന്നു.
മാത്രമല്ല ഇത് നാട്ടുകാർക്കും പരിസ്ഥിതിക്കും വളരെയധികം ദോഷകരമാകുന്നു എന്നും രഞ്ജിനി ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. നായ്ക്കളെ സൈനെയ്ഡ് ഉപയോഗിച്ചാണ് കൊല്ലുന്നത് എന്നും ഇത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും രഞ്ജിനി ഹരിദാസ് ആരോപിക്കുന്നു.
രഞ്ജിനീ അടക്കമുള്ളവർ താമസിക്കുന്ന പ്രദേശത്താണ് സൈനെയ്ഡ് കിടക്കുന്നതെന്നും മാത്രമല്ല ഇത് നാട്ടുകാർക്ക് എത്രമാത്രം മോശം ഉണ്ടാക്കുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha