Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനു നാളെ തിരിച്ചടി? ശിവൻകുട്ടി അടക്കം 6 പ്രതികൾ....

27 JULY 2021 10:44 PM IST
മലയാളി വാര്‍ത്ത

നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹർജിയിൽ നാളെ സുപ്രീം കോടതി വിധി പറയാനിരിക്കുവാണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണം എന്ന ഹർജിയിലാണ് നാളെ സുപ്രീം കോടതി വിധി പറയുക.

രാവിലെ 10.30നാണ് സുപ്രീം കോടതി കേസിൽ വിധി പറയുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വാദം കേട്ട സമയത്ത് ജഡ്ജിമാരുടെ ഭാഗത്തു നിന്ന് നിശിത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നേരത്തെ നടന്ന വാദങ്ങൾക്കിടെ സുപ്രീം കോടതി സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുകയായിരുന്നു.

പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യം കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നിയമസഭയ്‌ക്ക് അകത്തു നടന്നത് സർക്കാരിനെതിരായ കേവലം ഒരു പ്രതിഷേധമാണെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. നിയമസഭയുടെ അധികാരം സംരക്ഷിക്കണം, നിയമസഭയിലെ അംഗങ്ങൾക്ക് അവരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.

കേസിലെ പ്രതികളായ ആറ് ഇടത് നേതാക്കളുടെ ഹർജിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ചിരുന്ന തടസ ഹർജിയും കോടതി ഒരുമിച്ചാണ് പരിഗണിച്ചിരുന്നത്.

വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നീ പ്രതികൾ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

നിയസഭയ്ക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലിൽ കേരളം നേരത്തേ വ്യക്തമാക്കിയിരുന്നു.

സാക്ഷികളുടെ മൊഴി അവ്യക്തമാണ്. നിയമസഭയിൽ കാണിച്ച് അതിക്രമം ക്ഷമിക്കാൻ പറ്റുന്നതല്ല എന്ന് പറഞ്ഞ സുപ്രീം കോടതി എംഎൽഎമാർ വിചാരണ നേരിടേണ്ടിവരുമെന്ന് അറിയിച്ചു. കേസ് പരിഗണിക്കുന്നതിലെ പൊതുതാത്പര്യം എന്താണ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്.

തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോയെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതൽ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങൾ നടക്കാകാറുണ്ട്. അതിന്റെ പേരിൽ കോടതി വസ്തു വകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ?

പ്രതികൾക്ക് വേണ്ടിയല്ല സർക്കാർ അഭിഭാഷകൻ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമർശിച്ചു. കേസിന്റെ വാദം വിശദമായി കേട്ട ശേഷം കോടതി വിധി പറയുന്നത് മാറ്റിവെയ്‌ക്കുകയായിരുന്നു.

2015ൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ തടയാനായി ഇടത് എംഎൽഎമാർ സഭയിലെ നിരവധി വസ്തുക്കൾ തകർത്തു. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി സ്പീക്കറുടെ കസേരയടക്കം നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ് അക്രമം നടത്തി. ഈ കേസാണ് സർക്കാർ പിൻവലിക്കാൻ നീക്കം നടത്തിയത്.

കേസിൽ ഇപി ജയരാജൻ, കെടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്റോൺമെന്റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (6 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (17 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (37 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (51 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (1 hour ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (1 hour ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (2 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (3 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

Malayali Vartha Recommends