ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ

എണ്ണവിലയിലുണ്ടായ വര്‍ദ്ധനവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇന്നും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ജിയോ ഫിനാന്‍ഷ്യല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നനിലയിലാണ്. ഏഴു പൈസയുടെ നഷ്ടത്തോടെ 95.68ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
"
https://www.facebook.com/Malayalivartha
























