ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ അടുത്ത 16 നു നടക്കും. പുലര്‍ച്ചെ 5.55 നും 6.20 നും മധ്യേ ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും നിറപുത്തരി പൂജാ ചടങ്ങുകള്‍.
ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും. ഇക്കുറിയും നിറപുത്തരി പൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്കെടുക്കുന്ന നെല്‍ക്കതിരുകള്‍ ശബരിമലയിലെ കരനെല്‍ കൃഷിയില്‍ വിളഞ്ഞവയാണ്.
കോവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത്, നിറപുത്തരി ചടങ്ങിനു ഭക്തര്‍ പുറത്തുനിന്നു കതിര്‍കറ്റകള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു.
https://www.facebook.com/Malayalivartha






















