Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

എങ്ങനെയും വൈറലാകാൻ ഡെത്റേസ്! ഹീറോയിസത്തിന്റെ മറ്റൊരു വേർഷൻ; തിരക്കേറിയ റോഡുകളിൽ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണ വേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ....

30 JULY 2021 10:06 AM IST
മലയാളി വാര്‍ത്ത

ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ് തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണവേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ. സൂപ്പര്‍ ബൈക്കുകളില്‍ പാഞ്ഞുനടന്ന് അപകടമുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെയുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അപകടരമായ രീതിയില്‍ ബൈക്കോടിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ ഹീറോയിസം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഏറെയാണ്.

റോഡിലുള്ള മറ്റ് വാഹനങ്ങള്‍ ക്യാമറയിൽ പതിഞ്ഞാലും ഇവരുടെ കണ്ണുകളിൽ പതിക്കാറില്ലെന്നതാണ് മറ്റൊരു സത്യാവസ്ഥ. അമിത വേഗതയിലെ അപകടങ്ങൾ പോലും സിനിമാ ഡയലോഗുകൾ കൊണ്ടും ഫ്രീക്കൻ പാട്ടുകൾകൊണ്ടും ഇവർ ആഘോഷിക്കും. കേരളത്തിലെ റോഡുകളിലൂടെ സൂപ്പര്‍ ബൈക്കില്‍ 190, 150 കിലോമീറ്ററും വേഗതയില്‍ പരസ്യമായി നിയമം ലംഘിച്ച് കുതിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇതൊക്കെ പ്രചരിപ്പിക്കുകയും വലിയൊരു മഹാകാര്യം ചെയ്തുവെന്ന മട്ടിൽ ഇതിെന പ്രശംസിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നടന്ന അപകടമാണ് വീണ്ടും യുവാക്കളുടെ ബൈക്ക് റേസിംഗ് ചർച്ചയിലേയ്ക്ക് വഴിവച്ചത്. അപകടത്തിനിരയാക്കിയ ബൈക്കോടിച്ച യുവാവും ഇത്തരത്തില്‍ ദൃശ്യം പകര്‍ത്താന്‍ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ചിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരെ ‘ബ്ലോക്ക്’ ചെയ്താവും പലരും ഇത്തരം ഹാൻഡിലുകൾ ഉപയോഗിക്കുന്നത്. വാട്സാപ് സ്റ്റേറ്റസും മറച്ചു വയ്ക്കാൻ സാധിക്കും. അതിനാൽ വീട്ടുകാർ പലപ്പോഴും അറിയാതെ പോകുന്നു. പൊലീസോ ഗതാഗത വകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ‘റീച്ച്’ കൂടുതലാണ്.

റൈഡർമാരുടെ ഇഷ്ട ഉപകരണമാണു ഹെൽമറ്റിൽ പിടിപ്പിക്കുന്ന ഗോപ്രോ ക്യാമറകൾ. റോഡിലെ വിശാലമായ ദൃശ്യം ഇവ പകർത്തും.യാത്രകളുടെ ദൃശ്യങ്ങൾ പകർത്താനാണു വ്ലോഗർമാർ ഇതുപയോഗിക്കുന്നതെങ്കിൽ കുതിച്ചു പായുന്ന ദൃശ്യങ്ങൾ ലഭിക്കാനാണു റൈഡർമാർ ഇതു ഹെൽമറ്റിൽ ഘടിപ്പിക്കുന്നത്. നിയമപരമായി ഹെൽമറ്റിൽ ഗോപ്രോ ക്യാമറകൾ ഘടിപ്പിക്കുന്നതിനു വിലക്കില്ല. പലപ്പോഴും അപകടത്തിൽപെടുമ്പോൾ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഇതു വഴി ലഭിക്കുന്ന ദൃശ്യങ്ങൾ സഹായിക്കുകയും ചെയ്യും.

അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലുംവസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങളണിയണം. പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (18 minutes ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (34 minutes ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (12 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends