Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ആ ചെറിയ ബാഗ് പണിപറ്റിച്ചു... മാനസയുടെ താമസ്ഥലത്തെയും പോക്കു വരവുകളെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് രഖില്‍; മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രഖില്‍ ദിവസവും പലവട്ടം സഞ്ചരിച്ചിരുന്നു; കൈയില്‍ കരുതിയിരുന്ന ബാഗിലായിരിക്കാം വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ സൂക്ഷിച്ചത്

31 JULY 2021 08:50 AM IST
മലയാളി വാര്‍ത്ത

രഖിലിന്റെ അണയാത്ത ഭ്രാന്തമായ പ്രണയപ്പക നഷ്ടപ്പെടുത്തിയത് രണ്ട് ജീവനുകളാണ്. കഴിഞ്ഞ 4നാണ് രഖില്‍ നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി കോളേജിനടുത്ത് മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കഷ്ടി 50 മീറ്ററോളം അകലെ മുറിയെടുത്ത് താമസമാരംഭിച്ചത്. രാവിലെ 8.30 തോടെ പുറത്തുപോകുന്ന രഖില്‍ വൈകിട്ടാണ് മുറിയില്‍ മടങ്ങിയെത്തിയിരുന്നത്.

മുറിക്ക് പുറത്തിറങ്ങുമ്‌ബോള്‍ ഒരു ചെറിയ ബാഗ് രഖിലിന്റെ കൈവശമുണ്ടായിരുന്നെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. കൈയില്‍ കരുതിയിരുന്ന ബാഗിലായിരിക്കാം വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ രഖില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പരക്കെയുള്ള സംശയം.

 



ഇതോടൊപ്പം തന്നെ മാനസയുടെ താമസ്ഥലത്തെയും പോക്കുവരവുകളെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രാഗില്‍ പലവട്ടം ദിവസവും സഞ്ചരിച്ചിരുന്നെന്ന വിവരമാണ് നാട്ടുകാരുടെ ഈ നിഗമനത്തിന് കാരണം.

കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സമയത്താണ് മാനസയുടെ താമസസ്ഥലത്ത് രഖില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. രഖിലിനെ കണ്ടതോടെ മാനസയുടെ മുഖത്ത് ദേഷ്യഭാവം ദൃശ്യമായി. നീയെന്തിനാ ഇവിടെ വന്നതെന്ന് ഉച്ചത്തില്‍ ചോദിച്ചെന്നും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികള്‍ പറയുന്നു. കൂട്ടുകാരികളുടെ മുമ്പില്‍ നിന്നും ബലംപ്രയോഗിച്ചാണ് രാഗില്‍ മാനസയെ സമീപത്തെ തുറന്നുകിടന്ന മുറിയിലേക്ക് കയറ്റിയത്. പിന്നാലെ വാതിലടച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വെടിശബ്ദം പുറത്തുകേട്ടു.



താമസ ഉടമയാണ് ആദ്യം വെടിശബ്ദം കേട്ട മുറിയുടെ ഭാഗത്തേയ്ക്ക് ഓടിയെത്തിയത്. ഈ സമയം മാനസയുടെ കൂട്ടുകാരികള്‍ വല്ലാത്ത ഭയപ്പാടിലായിരുന്നു. രാഖില്‍ മാനസയെ മുറിക്കത്തേയ്ക്ക് വലിച്ചുകയറ്റിയെന്നും തുടര്‍ന്ന് മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കേട്ടതോടെ ഓടിയെത്തിയവര്‍ മുറി തുറക്കാനുള്ള ശ്രമമായി. മുട്ടിവിളിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഇവര്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. മുറിക്കകത്തുകണ്ട കാഴ്ച ഇവരെ വല്ലാതെ ഭീതിപ്പെടുത്തി. പിന്നാലെ കൂട്ടക്കരച്ചിലായി.

രക്തത്തില്‍ കുളിച്ച്, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും രഖിലിനെയും മുറിയില്‍ കണ്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഇവര്‍ പകച്ചു. നിലവിളിയും ഒച്ചപ്പാടും കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും പാഞ്ഞെത്തി. ഉടന്‍ ഇരുവരെയും ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കമായി. വീടിനു മുന്നില്‍ നിര്‍ത്തിയ ഓട്ടോയിലേക്ക് ഇരുവരെയും എടുത്തു മാറ്റുമ്പോഴും വെടിയേറ്റ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് ഗെയിറ്റിന് മുന്നില്‍ രക്തം തളംകെട്ടി കിടന്നിരുന്നു.

 



ഇരുവരുടെയും മരണം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയായിരുന്നെന്നാണ് അറിയുന്നത്. രാഖിലിന്റെ വരവും തുടര്‍ന്നുനടന്ന സംഭവങ്ങളും സംബന്ധിച്ച് മാനസയുടെ കൂട്ടുകാരികളില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കുന്നുണ്ട്. കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടക്കും.

പ്ലൈവൂഡ് വിതരണക്കാരനാണന്ന് വിശ്വസിപ്പിച്ചാണ് രാഖില്‍ കെട്ടിട ഉടമയില്‍ നിന്നും മുറി തരപ്പെടുത്തിയതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ചയോളം കെട്ടിട ഉടമയോടോ അടുപ്പക്കാരോടൊ പറയാതെ രഖില്‍ താമസസ്ഥലത്തുനിന്നും വിട്ടുനിന്നെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (7 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (7 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (8 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (8 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (8 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (9 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (10 hours ago)

ഇന്നത്തെ നിരക്ക്  (10 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (10 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (10 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (10 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (11 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (12 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (12 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (12 hours ago)

Malayali Vartha Recommends