വിവാദങ്ങള്‍ക്ക് പിന്നില്‍ സി.പി.എം; സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാൻ വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഈനലിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം ഉണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha