ഇന്നു മുതല്‍ സംസ്ഥാനം പൂര്‍ണമായും തുറക്കും... രാവിലെ 7 മുതല്‍ രാത്രി 9 വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.... ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും..... ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല
ഓണക്കാലത്തെ സാമ്പത്തിക പുരോഗതിയും വിപണിയും ലക്ഷ്യമിട്ട് ഇന്നു മുതല്‍ സംസ്ഥാനം പൂര്‍ണമായും തുറക്കും. ബീച്ചുകള്‍ തിങ്കളാഴ്ചയും, മാളുകള്‍ ബുധനാഴ്ചയും മുതല്‍ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ല.
ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. ഇന്ന് മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9 വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വേകും.
മാളുകളില്‍ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കുകയാണ്.
വാക്സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ലോക്ഡൗണ്‍ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.
0" a
എ.സിയില്ലാത്ത റെസ്റ്ററന്റുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതി സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനമായേക്കും.
https://www.facebook.com/Malayalivartha