നിയമസഭ കയ്യാങ്കളിക്കേസ് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ പരിഗണനയില്‍...
നിയമസഭ കയ്യാങ്കളിക്കേസ് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഹര്‍ജി അപ്രസക്തമാകും.
വിടുതല്‍ ഹരജിക്കെതിരെ രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്‍കിയേക്കും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന.
കേസില്‍ സര്‍ക്കാരിന്റെ ഹരജി തളളിയ സുപ്രീം കോടതി മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്.
2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്.
"
https://www.facebook.com/Malayalivartha