പുരുഷന്മാര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും വനിതകള്‍ക്ക് ചുരിദാറും കുര്‍ത്തയും .... സംസ്ഥാനത്തെ ജയിലുകളിലെ പുരുഷ, വനിത തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ....

പുരുഷന്മാര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും വനിതകള്‍ക്ക് ചുരിദാറും കുര്‍ത്തയും .... സംസ്ഥാനത്തെ ജയിലുകളിലെ പുരുഷ, വനിത തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ....
സംസ്ഥാനത്തെ ജയിലുകളിലെ പുരുഷ, വനിത തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ. പുരുഷന്മാര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും വനിതകള്‍ക്ക് ചുരിദാറും കുര്‍ത്തയും നല്‍കണമെന്നാണ് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ജയിലുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ജയില്‍ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച മിഷന്‍ 2030 രൂപരേഖയിലെ ശുപാര്‍ശ. നിലവില്‍ പുരുഷ തടവുകാര്‍ക്ക് മുണ്ടും ഷര്‍ട്ടും വനിതകള്‍ക്ക് മുണ്ടും ചട്ടയുമാണ് വേഷം.
എല്ലാ തടവുകാര്‍ക്കും കട്ടില്‍, ബെഡ്ഷീറ്റ്, തലയണ, കൊതുകുവല, പുതപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയവ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
മുന്‍ഗണന നല്‍കേണ്ട 10 പദ്ധതികളെക്കുറിച്ച് ജയില്‍ ഉദ്യോഗസ്ഥരില്‍നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.
മറ്റ് ശുപാര്‍ശകള്‍ ഇങ്ങനെ...
തടവുകാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും വേതനവര്‍ദ്ധനയ്ക്കും കൂടുതല്‍ ജയിലുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കുക. ജയിലുകളിലെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക ജയിലുകളിലെ ഉത്പാദന യൂണിറ്റുകള്‍ ആധുനീകരിച്ച് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുക നിലവിലെ സോപ്പ്, ഫിനോയില്‍ യൂണിറ്റുകളില്‍ ഹാന്‍ഡ് വാഷ്, കാര്‍വാഷ്, ഫ്‌ലോര്‍ ക്ലീനറുകള്‍ തുടങ്ങിയവ നിര്‍മിക്കുക. ചീമേനി തുറന്ന ജയിലിലെ കല്ലുവെട്ട് യൂണിറ്റില്‍ ലാറ്ററൈറ്റ് ടൈല്‍ നിര്‍മാണം ആരംഭിക്കുക, കശുവണ്ടി സംസ്‌കരണ യൂണിറ്റ് തുടങ്ങുക, ജയില്‍ ആശുപത്രി സ്ഥാപിക്കുക, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനെ മാതൃകാ ജയിലാക്കുക മാനസികരോഗികളായ തടവുകാര്‍ക്കായി സാനിറ്റോറിയം, കറക്ഷണല്‍ വിംഗ് ശക്തിപ്പെടുത്തുക,
"
https://www.facebook.com/Malayalivartha
























