Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കയ്യടിയോടെ സോഷ്യല്‍ മീഡിയ... കിഫ്ബിയ്‌ക്കെതിരെ പറഞ്ഞതിന് ധനകാരമന്ത്രി തിരിച്ചടിക്കെ സൈലന്റായ ഗണേഷ് കുമാറിന്റെ മറ്റൊരു വീഡിയോ വൈറല്‍; ലോറിക്കാരെ പെറ്റിയടിച്ച ഉദ്യോഗസ്ഥനെ ലൈവായി വിളിച്ച് പൊരുപ്പിച്ചു; അതെങ്ങനെ ശരിയാകും; ലോറിക്കാരെ ദ്രോഹിക്കരുതെന്ന് ഗണേഷ്

09 AUGUST 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ബ്ലോക്ക് കാരണം അമ്മയെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പരിതപിച്ച ഗണേഷ് കുമാര്‍ സഭയില്‍ കയ്യടി നേടിയിരുന്നു. എന്നാല്‍ ആപത്ത് മണത്ത ധനമന്ത്രിയും കിഫ്ബിയും ഗണേഷ് കുമാറിനെതിരെ രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് സൈലന്റിലായ ഗണേഷ് കുമാറിന്റെ മറ്റൊരു വീഡിയോ വൈറലാകുകയാണ്.

കോവിഡ് കാലത്തു ലോറി ഡ്രൈവര്‍മാരെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ദ്രോഹിക്കരുതെന്നു കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. കൊല്ലം പത്തനാപുരത്ത് ടിപ്പര്‍ ലോറി ഡ്രൈവറോട് എംവിഐ മോശമായി പെരുമാറി വാഹനം പിടിച്ചെടുത്തെന്ന പരാതിയിലാണ് എംഎല്‍എയുടെ ഇടപെടല്‍. കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് കഴിഞ്ഞദിവസം പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്നു ദുരനുഭവം ഉണ്ടായത്.

 



അമിതഭാരം കയറ്റിയതിന് ടിപ്പര്‍ ലോറി പിടിച്ചെടുക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു പരാതി. വിഷയത്തില്‍ ഇടപെട്ട കെ.ബി. ഗണേഷ്‌കുമാര്‍ എംവിഐയെ ഫോണില്‍ വിളിച്ചു. കോവിഡ് കാലത്ത് ഡ്രൈവര്‍മാരെ നിരന്തരം ദ്രോഹിക്കരുതെന്ന് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാനും നിര്‍ദേശിച്ചു. ലോറിയിലെ അധിക ഭാരത്തിന്റെ പേരില്‍ കൊല്ലത്തുവച്ചു സുമേഷിന് 25,000 രൂപയുടെ പിഴ ലഭിച്ചതാണ്.

അഞ്ചു ദിവസത്തിന് ശേഷമാണ് പത്തനാപുരത്തുവച്ചു വീണ്ടും വണ്ടി പിടികൂടിയത്. വീണ്ടും പിഴ ഈടാക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാകുമെന്ന് പറഞ്ഞപ്പോള്‍ എംവിഐ മോശമായി പെരുമാറിയെന്ന് സുമേഷ് പറഞ്ഞു. ലോറിയുടെ ടയറുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഡ്രൈവര്‍മാരുടെയും ഉടമകളുടെയും കൂട്ടായ്മയും ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

 



മന്ത്രി ആന്റണി രാജു മുന്‍പാകെ വിഷയം ബോധിപ്പിക്കുമെന്ന് ഗണേഷ്‌കുമാര്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. മോശമായി പെരുമാറിയതിന് ഉദ്യോഗസ്ഥനെതിരെ സുമേഷ് പൊലീസിലും പരാതി നല്‍കി. അതേസമയം നിരന്തരം താക്കീതു ചെയ്തിട്ടും നിയമലംഘനം നടത്തിയതിനാണു വാഹനം പിടികൂടിയതെന്നാണ് എംവിഐയുടെ വിശദീകരണം.

കിഫ്ബി പദ്ധതികളില്‍ കാലതാമസം ഉണ്ടാകുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ കെ.ബി. ഗണേഷ് കുമാറിന്റെ വൈകാരിക പ്രതികരണം ഉണ്ടായത്. 2017ല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രഖ്യാപിച്ച കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്നതിനിടെയാണ് സംസ്ഥാന ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് സ്വന്തം അനുഭവം മുന്‍മന്ത്രി വൈകാരികമായി പങ്കുവച്ചത്.

 



അമ്മയ്ക്കു ഹൃദയാഘാതമുണ്ടായ വിവരമറിഞ്ഞ് കൊട്ടാരക്കരയിലേക്കു പുറപ്പെട്ടപ്പോള്‍ 20 മിനിറ്റ് വെഞ്ഞാറമൂട്ടില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നും അവസാനമായി അമ്മയെ ജീവനോടെ കാണാനായില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

പത്തനാപുരത്ത് പ്രഖ്യാപിക്കപ്പെട്ട റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. റീ ഷെഡ്യൂള്‍ ചെയ്ത് ടെന്‍ഡര്‍ മാറ്റിയതാണ് കാരണമായി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം റോഡു പണി നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി സ്‌റ്റോപ്പ് മെമ്മോ കൊടുത്തു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനെതിരെയാണ് ധനകാര്യ വകുപ്പ് മന്ത്രിയും കിഫ്ബിയും രംഗത്തെത്തിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends