Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബീയർ കുപ്പികൾ പെറുക്കി വിറ്റ് ജീവിച്ചു... ഊണും ഉറക്കവുമെല്ലാം റെയിൽവേ സ്റ്റേഷനിൽ... മയക്കുമരുന്നിന് അടിമകളായ ഹോസ്റ്റൽ മുറിയിലെ സുഹൃത്തുക്കള്‍ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ച് ലൈംഗിക അതിക്രമം നടത്തി... ദുഃഖം നിറഞ്ഞ നാളുകൾക്ക് ശേഷം ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിന് ശേഷം കണ്ടെത്തി ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ മജീഷ്യൻ അശ്വിൻ വിജയ്... ഇത് ജീവിതം ഒരുക്കിയ മാജിക്ക്

09 AUGUST 2021 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ജീവിതം ഒരുക്കിയ മാജിക്കിന് മുന്നിൽ നിറകണ്ണുകളോടെ പുഞ്ചിരിക്കുകായാണ് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന വിതുര സ്വദേശിയായ അശ്വിൻ. ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിന് ശേഷം, അവൻ കണ്ടെത്തി. ജീവിതത്തിൽ തോൽക്കുമെന്നുറപ്പായപ്പോൾ 'മാജിക് ' എന്ന കലയിലൂടെ ജീവിതം തിരിച്ചുപിടിച്ച മിടുക്കൻ. പക്ഷെ ഈ കാലയളവിൽ അശ്വിൻ അനുഭവിച്ച ദുരന്തങ്ങൾ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു.

ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമായിരുന്നതോടെ അച്ഛനും അശ്വിനുമടങ്ങുന്ന കുടുംബത്തിനെന്നും ദു:ഖം നിറഞ്ഞ നാളുകളായിരുന്നു. അഞ്ച് വയസ്സ് തികഞ്ഞപ്പോൾ അമ്മയുടെ അവസ്ഥയിൽ മനംനൊന്ത അച്ഛനും അശ്വിനെ വിട്ട് പോയി. അച്ഛൻ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം തന്നെ തകർന്ന നിലയിലായിരുന്ന അശ്വിനെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അമ്മൂമ്മയായിരുന്നു. തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോയി വീട്ടിലെ സർവത്രകാര്യങ്ങളടക്കം നോക്കി അവനെയും അമ്മൂമ്മ പോറ്റിവളർത്തി.

 

ഇതിനിടെയാണ് ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോ അശ്വിൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകൾ പരിശീലിച്ചതോടെ,അശ്വിന്റെ മനസ്സിൽ മാജിക്കിന്റെ വിസ്മയ ലോകം കുടിയേറി. അങ്ങനെ പഠിച്ച കുഞ്ഞു മാജിക്കുകള്‍ എല്ലാം ചേര്‍ത്ത് ചെറു ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പരിപാടി നടത്താൻ തുടങ്ങി. നാട്ടുകാരുടെയടക്കം പിന്തുണ ലഭിച്ചതോടെ നെടുമങ്ങാട്ടെ വെള്ളനാടുള്ള മജിഷ്യന്‍ സേനന്‍ എന്നറിയപ്പെടുന്ന മാന്ത്രികന്റെ അടുത്ത് മാജിക് പഠിക്കാനെത്തി.

വെള്ളനാടുള്ള മജീഷ്യൻ്റെ അടുക്കൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയതോടെ സ്വന്തമായി ഒരു മാജിക് ട്രൂപ്പ് തട്ടിക്കൂട്ടി. ഇതിനിടയില്‍ വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും മെച്ചപ്പെട്ട മാർക്കോടെ പാസ്സായി. അപ്പോഴാണ് മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ് തുറക്കുന്ന വിവരം അശ്വിൻ അറിയുന്നത്. വേറെ വരുമാനമാർഗ്ഗം ഇല്ലാതായതോടെ ഒരു ജോലി തരപ്പെടുത്താനുള്ള നെട്ടോട്ടമായിരുന്നു പിന്നിടങ്ങോട്ട്. മുഴുവൻ സമയ ജോലി ആഗ്രഹിച്ചെത്തിയ അശ്വിന് പിന്നീട് ഇവിടെ പാർടൈം ജോലി ലഭിക്കുകയായിരുന്നു.

പിന്നീട് ഐടി കമ്പനിയായ ടെക്നോപാർക്കിൽ ഒരു ജോലി ലഭിച്ചു. അമ്മൂമ്മയും മരിച്ചതോടെ ജീവിക്കാൻ സൗകര്യമില്ലാതെയായ അശ്വിൻ്റെ പിന്നീടുള്ള ഊണും ഉറക്കവുമെല്ലാം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായി.
അവിടെയും അവൻ ഒറ്റപ്പെടലിൻ്റെ വേദനയറിഞ്ഞു. ഓഫീസിൽ പോലും ആരും അവനോട് മാന്യമായി സ്നേഹത്തോടെ പെരുമാറാൻ തയ്യാറാകുമായിരുന്നില്ല. ജോലിക്ക് കയറിയ ശേഷമുള്ള ആദ്യത്തെ മൂന്നുമാസം അശ്വിന് ശമ്പളവും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ കാൽക്കാശില്ല.

ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ ബിയര്‍ കുപ്പി പെറുക്കി വിറ്റ് കാശാക്കി ചിലവുകള്‍ നടത്തി. കാശ് കിട്ടി തുടങ്ങിയപ്പോള്‍ ഒരു ഹോസ്റ്റലില്‍ താമസസൗകര്യം ഒരുങ്ങി. എന്നാല്‍, മയക്കുമരുന്നിനടിമയായ ഹോസ്റ്റലിലെ ചില സുഹൃത്തുക്കള്‍ അശ്വിന്റെ ശരീരത്തില്‍ മയക്കുമരുന്നു കുത്തിവച്ച് ലൈംഗിക അതിക്രമം നടത്തി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണി കൊണ്ട് ആരോടും ഇതുവരെയും പറഞ്ഞില്ല. ഇതോടെ ടെക്നോപാർക്കിലെ ജോലിയും മതിയാക്കി.

2016ഓടെ മാജിക് പ്ലാനറ്റിൽ സ്ഥിരവരുമാനത്തിന് ജോലി ലഭിച്ചു. അമ്മയെ കണ്ടു പിടിക്കണമെന്ന ആഗ്രഹം അപ്പോഴും അശ്വിൻ്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ അതിനുള്ള തിരച്ചില്‍ തുടങ്ങി. ഒരുപാട് സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ അമ്മയെ കണ്ടെത്തി.അനാഥാലയത്തിലായിരുന്ന അമ്മ പക്ഷേ, മകനെ തിരിച്ചറിഞ്ഞില്ല. അശ്വിനൊപ്പം അമ്മയെ കൂട്ടാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതായതോടെ അമ്മയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് അവൻ്റെ വിഷമം ഉള്ളിലടക്കിപ്പിടിച്ച് അവിടെ നിന്ന് മടങ്ങിപ്പോയി. ''അനാഥാലയത്തിൽ ഇടയ്ക്കിടെ പോയി അമ്മയെ കാണും.ജീവിത സാഹചര്യം മെച്ചപ്പെട്ട് സ്വന്തം വീടൊരുങ്ങിയാൽ അമ്മയെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരും.'' എന്ന് അശ്വിൻ പറയുന്നു. മാജിക് പ്രകടനത്തിന് 23–ാം വയ‍സ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് ‍റെക്കോർഡ്സിലും ഇടം നേടിയ അശ്വിന് ഇനി വേണ്ടത്, അമ്മയോടൊത്തു പാർക്കാൻ ഒരു വീടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends