Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സമയം കൊള്ളാം സഖാവെ ഇല്ലെങ്കില്‍ മുത്തങ്ങ ആവര്‍ത്തിക്കുമായിരുന്നു പോലീസുകാരില്‍ ഒരു കണ്ണ് വേണേ

09 AUGUST 2021 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പിണറായിയുടെ സമയം കൊള്ളാം. ഇല്ലെങ്കില്‍ ഞായറാഴ്ച അട്ടപ്പാടി മുത്തങ്ങയാവുമായിരുന്നു. പോലീസുകാരും ആദിവാസികളും കൊല്ലപ്പെടുമായിരുന്നു.അതാണ് 2003 ല്‍ മുത്തങ്ങയില്‍ നടന്നത്. എന്നാല്‍ അട്ടപ്പാടിയില്‍ മുത്തങ്ങ മോഡല്‍ പോലീസ് അതിക്രമം നടന്നിട്ടും സര്‍ക്കാര്‍ യാതൊന്നും അറിഞ്ഞ മട്ടില്ല.

2003 ഫെബ്രുവരി 19 നാണ് ആദിവാസി ഗോത്ര സഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തെ പോലീസ് മൃഗീയമായി നേരിട്ടത്. കുടില്‍ കെട്ടി സമരം ചെയ്യുന്ന ആദിവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നടത്തിയ പോലീസ് ശ്രമമാണ് ആക്രമത്തിലും വെടിവയ്പ്പിലും കലാശിച്ചത്. വിനോദ് എന്ന പോലീസുകാരനും ജോഗി എന്ന ആദിവാസിയുമാണ് കൊല്ലപ്പെട്ടത്.

 



ഞായറാഴ്ച രാവിലെ പാലക്കാട്ടെ അട്ടപ്പാടിയില്‍ നടന്നതും സമാനമായ പോലീസ് അതിക്രമമായിരുന്നു. വെടിവയ്പ്പ് നടന്നില്ലെന്നും ആരും കൊല്ലപ്പെട്ടില്ലെന്നും ആശ്വസിക്കാന്‍ മാത്രമാണ് വക. എന്നാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഊരുമൂപ്പനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭൂമിതര്‍ക്കത്തിന്റെ പേരിലാണ് അട്ടപ്പാടിയില്‍ ഭീകരാന്തരം സൃഷ്ടിച്ച് ആദിവാസി ഊരുമൂപ്പനെ അറസ്റ്റ് ചെയ്തത്. ഭൂമിതര്‍ക്കത്തിന്റെ പേരില്‍ ആദിവാസി മൂപ്പനായ ചൊറിയമൂപ്പന്‍ ബന്ധുവിനെ മര്‍ദിച്ചെന്ന കേസിലാണ് പൊലീസ് ഇടപെട്ടത്. ഞായറാഴ്ച രാവിലെ ഷോളയൂര്‍ വട്ടലക്കി ഊരിലായിരുന്നു സംഭവം.

 



ഊരുമൂപ്പനേയും മകനെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഊരില്‍ എത്തിയത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഊരിലെത്തിയ പോലീസ് ചൊറിയമൂപ്പനേയും മകന്‍ മുരുകനെയും മര്‍ദിച്ചു. ഇവരെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു.

മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചുമാറ്റി. പിന്നീട് ബലം പ്രയോഗിച്ച് ചൊറിയമൂപ്പനേയും മുരുകനെയും ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ ദളിത്-ആദിവാസി സംഘടനകള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

 



ആദിവാസികള്‍ക്ക് കേരളം നല്‍കിയിട്ടുള്ളത് ഒരു പ്രത്യേക തരം പ്രിവിലേജാണ്. ഒരു പക്ഷേ അവരുടെ ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിച്ചു നല്‍കാത്തതിലുള്ള വിഷമമായിരിക്കാം ഇതിന് കാരണം. എന്നാല്‍ മുത്തങ്ങയിലും അട്ടപ്പാടിയിലും കണ്ടത് പ്രിവിലേജിന്റെ നഗ്‌നമായ ലംഘനമാണ്. ആദിവാസികള്‍ക്ക് നേരെ പോലീസ് അതിക്രമം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്.

2003 ല്‍ കേരളം ഭരിച്ചത് എ.കെ. ആന്റണിയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം വരെ തെറിക്കുന്ന തരത്തിലാണ് മുത്തങ്ങ സമരം ചെന്നു നിന്നത്. എന്നാല്‍ ഭരിക്കുന്നത് ആന്റണിയായതിനാല്‍ അദ്ദേഹത്തെ ആരും തെറ്റിദ്ധരിച്ചില്ല. മുത്തങ്ങ ഒരു പോലീസ് അതിക്രമമാണെന്ന് ജനങ്ങള്‍ ധരിച്ചു. ആന്റണി സ്വാഭാവികമായും അതില്‍ കൂടുതല്‍ ഇടപെട്ടുമില്ല.

 



എന്നാല്‍ അട്ടപ്പാടിയിലെത്തുമ്പോള്‍ കഥ അതല്ല. പിണറായി വിജയന്റെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആഭ്യന്തരവകുപ്പില്‍ അതി ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഒരു ഊരുമൂപ്പനെ പോലീസ് മൃഗീയമായി നേരിട്ടിട്ടും ഭരണപക്ഷമോ പ്രതിപക്ഷമോ അനങ്ങിയില്ല. ആദിവാസികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരമുറകളെ സര്‍ക്കാര്‍ പിച്ചിച്ചീന്തിയ മാതൃകയിലാണ് അട്ടപ്പാടിയിലെ ഊരുമൂപ്പനെയും സര്‍ക്കാര്‍ നേരിട്ടത്.

ഇന്ന് കെ. പി. സി. സി അധ്യക്ഷനായിരിക്കുന്ന കെ സുധാകരനായിരുന്നു വനം മന്ത്രി. ഇന്ന് പിണറായിയെ പോലെ അന്ന് സുധാകരനും പോലീസ് നടപടിയെ തള്ളി പറഞ്ഞില്ല. ആദിവാസികള്‍ ഭാവിയില്‍ ഒരു ചെറുത്തുനില്‍പ്പിനും തയ്യാറാകരുതെന്ന സന്ദേശമാണ് അന്ന് മുത്തങ്ങ സമരം നല്‍കിയത്. ഇന്നലെ അട്ടപ്പാടിയില്‍ നടന്ന സംഭവങ്ങളും ഇതേ സന്ദേശം തന്നെയാണ് നല്‍കുന്നത്.

 



വേണമെങ്കില്‍ സര്‍ക്കാരിന് ആദിവാസി മൂപ്പനെ അറസ്റ്റ് ചെയ്യാന്‍ മറ്റൊരു വഴി സ്വീകരിക്കാമായിരുന്നു. അദ്ദേഹത്തെ ഒരു തരത്തിലും ആക്രമിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. നോട്ടീസ് നല്‍കി അദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ചാല്‍ മതിയായിരുന്നു.

എന്നാല്‍ പോലീസ് മുത്തങ്ങ മോഡലില്‍ കത്തി കയറി.സ്വാഭാവികമായും ഇത് ഒരു വെടിവയ്പ്പില്‍ കലാശിക്കുമായിരുന്നു.എന്തോ ഭാഗ്യത്തിന് അതുണ്ടായില്ലെന്ന് കരുതിയാല്‍ മതി. പോലീസിനെ പോലെ ആദിവാസികളും ബല പ്രയോഗം നടത്തിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. മാസ്‌ക് വയ്ക്കാത്തതിന് ഫൈന്‍ അടിക്കുന്നത് പോലെ ഇത് നിസാരല്ലെന്ന് പോലീസ് മനസിലാക്കണമായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends