Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്ലേ സ്‌കൂൾ നടത്തിപ്പുകാരിയായ ഭാര്യ കുറ്റപ്പെടുത്തുന്നത് പതിവായതോടെ വാടക വണ്ടി രണ്ടരലക്ഷം മുടക്കി പൊലീസ് ജീപ്പാക്കി; യൂ ട്യൂബിലൂടെ അസി. കമ്മിഷണർ റാങ്കിലുള്ള ഓഫീസറുടെ ഡ്രസ് കോഡ് മനസിലാക്കി കാക്കിയൂണിഫോം റെഡിയാക്കി! ഗ്രൂപ്പ് വൺ ഓഫീസറായി അസി.കമ്മിഷണർ റാങ്കിൽ നിയമനം ലഭിച്ചെന്ന് ഭാര്യയോട് വീമ്പിളക്കി തട്ടിപ്പ് നടത്തിയത് പത്ത് മാസകാലത്തോളം:- ഫോണിൽ സിവിൽ വേഷത്തിൽ രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരുമായുള്ള ചിത്രങ്ങൾ.. കട്ടപ്പന എസ് പി തമിഴ്‌നാട് പൊലീസ് അസി. കമ്മിഷണറെ പൊക്കിയത് ഇങ്ങനെ....

09 AUGUST 2021 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിനകത്തും പുറത്തും പൊലീസ് അസി. കമ്മിഷണർ ചമഞ്ഞ് വിലസിയ തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്. ചെന്നൈ കുളത്തൂർ ജീവനഗ‌ർ സ്വദേശി വിജയൻ (41) പിടിക്കപ്പെട്ടതോടെ പൊലീസ് ചമഞ്ഞ് ഇയാൾ നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുൻ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിജയന്റെ ഫോണുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതെല്ലാം ഒറിജിനലാണോ അതോ മോർഫ് ചെയ്തതാണോയെന്നത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊത്തുള്ള ചിത്രങ്ങളും ഇയാളുടെ ഫോണുകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ലോറിക്കച്ചവടവും ഇടക്ക് ടൂറിസ്റ്റ് ഗൈഡുമായി നടന്നിരുന്ന വിജയന്‍ പ്ലേ സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് അസിസ്റ്റന്റ് കമീഷണറായി വേഷംകെട്ടിയതെന്നാണ് പൊലീസീനോട് പറഞ്ഞത്. കട്ടപ്പനയിലെത്തി ഡിവൈ.എസ്‌പിയെ കണ്ട് സല്യൂട്ട് കൊടുത്തതോടെ കള്ളി പൊളിഞ്ഞത്. ഒരേ റാങ്കിലെ ഉദ്യോഗസ്ഥന് സല്യൂട്ട് നല്‍കിയതും പുത്തന്‍ യൂണിഫോമും സംശയത്തിനിടയാക്കി. വിജയന്‍ വന്ന വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ചപ്പോള്‍ അത് തമിഴ്‌നാട് പൊലീസിന്റെ ഔദ്യോഗിക വാഹനപ്പട്ടികയില്‍ കാണാത്തതും വിജയനെ കുടുക്കി.

ചരക്കുലോറി ട്രാൻസ്പോർട്ട് ബിസിനസ് നടത്തിയിരുന്ന വിജയന് കൊവിഡും ലോക് ഡൗൺ നിയന്ത്രണങ്ങളും ആരംഭിച്ചതോടെ ബിസിനസിൽ പൊട്ടലുണ്ടായി. ഓട്ടം നിലച്ചതോടെ ലോറികൾ കട്ടപ്പുറത്തായി. വാഹനങ്ങൾ ഓടാതെ കിടന്ന് നശിക്കുകയും ബാങ്ക് വായ്പകൾ അടച്ചുതീർക്കാനാകാത്ത അവസ്ഥയും വന്നു.സാമ്പത്തിക ബാദ്ധ്യതയാൽ നട്ടം തിരിഞ്ഞ ഇയാൾ,​ ഒരുപണിയുമില്ലാതെ കുറേ നാൾ വീട്ടിലിരുന്നു. വരുമാനമില്ലാത്ത ഇയാളെ പ്ലേ സ്‌കൂൾ നടത്തിപ്പുകാരിയായ ഭാര്യ കുറ്റപ്പെടുത്തുന്നത് പതിവായി. ഇത് സഹിക്കാനാകാതെയാണ് വ്യാജപൊലീസ് വേഷം കെട്ടാൻ തയ്യാറായതെന്ന് വിജയൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

 

കഴിഞ്ഞ വർഷം പെട്ടെന്നൊരു ദിവസം പൊലീസിൽ ഗ്രൂപ്പ് വൺ ഓഫീസറായി അസി.കമ്മിഷണർ റാങ്കിൽ നിയമനം ലഭിച്ചെന്ന് ഇയാൾ ഭാര്യയോട് അവകാശപ്പെടുകയായിരുന്നു. ഐ.ഡി കാർഡും യൂണിഫോമും പൊലീസ് വാഹനവുമടക്കം വ്യാജമായുണ്ടാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിലാണെന്നാണ് പറഞ്ഞിരുന്നത്.കോയമ്പത്തൂർ സ്വദേശി ജയമീനാക്ഷിയുടെ ജീപ്പ് വാടകയ്ക്കെടുത്ത് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അസിസ്റ്റന്റ് കമ്മിഷണറുടെ വാഹനംപോലെ രൂപമാറ്റം വരുത്തുകയായിരുന്നു. ബീക്കൺ ലൈറ്റും സൈറണും ഘടിപ്പിച്ചു. പൊലീസ് സ്റ്റിക്കർ പതിച്ചു.

തമിഴ്നാട്ടിലെ ഒരു വർക്ക് ഷോപ്പിൽ സിനിമാ ആവശ്യത്തിനെന്ന പേരിലാണ് ഈ രൂപമാറ്റമെല്ലാം വരുത്തിയത്. യൂ ട്യൂബിൽ സെർച്ച് ചെയ്ത് അസി. കമ്മിഷണർ റാങ്കിലുള്ള ഓഫീസറുടെ ഡ്രസ് കോഡ് മനസിലാക്കി കാക്കിയൂണിഫോം തയ്യാറാക്കി. ഒരു ജോഡി ഡ്രസുകൾ തുന്നിച്ച വിജയൻ രണ്ട് തോക്കുകളും സംഘടിപ്പിച്ചു. തമിഴ്നാട് പൊലീസ് അസി. കമ്മിഷണറുടെ ഐ.ഡി കാർഡും തയ്യാറാക്കി. തമിഴ്നാട് പൊലീസ് ജീപ്പിന്റെ രജിസ്റ്റർ നമ്പർ മാറ്റി വാഹനനമ്പരുകളോട് സാമ്യമുള്ള നമ്പർ പതിച്ച് ഉയർന്ന ഉദ്യോഗസ്ഥനെപ്പോലെ കഴിഞ്ഞ പത്തു മാസങ്ങളായി വേഷംമാറി നടക്കുകയായിരുന്നു വിജയനെന്ന് പൊലീസ് പറഞ്ഞു.


ചെന്നൈയിലെ വീട്ടിൽ നിന്ന് കേസ് അന്വേഷണത്തിനായി പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് വിജയൻ യാത്രയായത്. റോഡ് മാർഗം കിലോ മീറ്ററുകളോളം ജീപ്പിൽ ബീക്കൺ ലൈറ്റും സൈറണുമിട്ട് യാത്ര ചെയ്ത ഇയാൾ വഴിനീള പൊലീസ് ഉദ്യോഗസ്ഥരുടെ ആദരവും നേടി. കേരളത്തിൽ പലസ്ഥലത്തും ചുറ്റിയടിച്ച വിജയൻ പ്രമുഖ ക്ഷേത്രങ്ങളിൽ തമിഴ്നാട് അസി. കമ്മിഷണറെന്ന നിലയിൽ ദർശനം നടത്തി. രണ്ട് മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.ഐ.ഡി കാർഡ് പരിശോധിച്ചതിൽ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലക്കോട്ട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത വിജയനെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളധികവും സിവിൽ വേഷത്തിലുള്ളതാണ്. കാക്കി ധാരിയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങൾ. പൊലീസ് ചമഞ്ഞ് നടക്കുന്നതിനിടെ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും ആളുകൾ സംശയിക്കാതിരിക്കാനുമായി ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഷെയ‌ർ ചെയ്തിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാൾ രാഷ്ട്രീയ നേതാക്കളിൽ പലരോടും ആരെന്ന നിലയിലാണ് ഇയാൾ പരിചയപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

തമിഴ്നാട്ടിലെയും അയൽസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകൾ അടക്കം പ്രധാന സർക്കാർ ഓഫീസുകളിൽ ഇയാൾ കയറിയിറങ്ങിയിരുന്നതായാണ് വിവരം. ചെന്നൈയിലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കേരളത്തിൽ സന്ദർശനം നടത്തി മടങ്ങവെ ദിണ്ടിക്കലിൽനിന്നാണ് വിജയൻ പൊലീസിന്റെ പിടിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends