അഴീക്കലില്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം... അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു
അഴീക്കലില്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിന്‍തറ വീട്ടില്‍ സുഭാഷ് (58) ആണ് മരിച്ചത്.
സുഭാഷിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടിന്റെ സ്രാങ്ക് ആണ് സുഭാഷ്. ഇന്ന് പുലര്‍ച്ചെ അഴീക്കല്‍ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്കല്‍ സ്വദേശിയുടെ കീര്‍ത്തന എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.
സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്ബോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.
"
https://www.facebook.com/Malayalivartha