രാത്രി വില്ലേജ് ഓഫീസില്‍ വെളിച്ചവും അനക്കവും; സംശയം തോന്നിയ നാട്ടുകാർ കയറി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, മദ്യലഹരിയിലായിരുന്ന ജീവനക്കാരനെയും വില്ലേജ് ഓഫീസറെയും പൊലീസ് അറസ്റ്റ് ചെയ്തു
വില്ലേജ് ഓഫീസില്‍ മദ്യപിക്കാനെത്തിയ ജീവനക്കാരനെയും വില്ലേജ് ഓഫീസറെയും പൊലീസ് കയ്യോടെ പിടികൂടി. ചെങ്ങന്നൂരിലെ മാന്നാര്‍ വില്ലേജ് ഓഫീസിനുള്ളില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വില്ലേജ് ഓഫീസറും ജീവനക്കാരനുമാണ് ഇത്തരത്തിൽ മദ്യപിക്കാനെത്തിയത്.
മാന്നാര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരന് നെടുമുടി എണ്‍പതില്‍ ചിറ വീട്ടില്‍ അജയകുമാര്‍, കുരട്ടിശ്ശേരി വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം പാറശ്ശാല വലിയ വിള പുത്തന്‍ വീട്ടില്‍ ജയകുമാര്‍ എന്നിവരാണ് [പോലീസ് പിടിയിലായത്.
അതേസമയം രാത്രി വില്ലേജ് ഓഫീസില്‍ വെളിച്ചവും അനക്കവും കണ്ടു അതുവഴി പോയ നാട്ടുകാരാണ് വിവരം മാന്നാര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മദ്യലഹരിയിലായിരുന്ന ജീവനക്കാരെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha