ലാലേട്ടന്റെ കൈ പിടിച്ച് ഫിനാലെ വേദിയില്‍ നിന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്; എന്റെ ഉള്ളില്‍ ഞാന്‍ ആ കൈ ഇപ്പോഴും എന്റെ കയ്യോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്; മോഹൻലാലിനെ കുറിച്ചുള്ള സായിയുടെ കുറിപ്പ് വൈറൽ

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ബിഗ്‌ബോസ് സീസൺ ആയിരുന്നു ഈ കഴിഞ്ഞ് പോയത്. വളരെയധികം നല്ല മത്സരാർത്ഥികളാൽ സമ്പന്നമായിരുന്നു ഈ സീസൺ . ഈ സീസണിലെ സ്വപ്നം കാണുന്ന മത്സരാർത്ഥി ആയിരുന്നു സായി വിഷ്ണു. സാധാരണക്കാരുടെ പ്രതീകമായിരുന്നു സായി. ഇപ്പോൾ ഇതാ സായി ഇൻസ്റ്റഗ്രാമിൽ ബിഗ്‌ബോസിന്റെ അവതാരകനായ മോഹൻലാലിനെ കുറിച്ച് പങ്കു വച്ചിരിക്കുന്ന കുറിപ്പ് വൈറലാകുകയാണ്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്റെ സിനിമയും, ഞാനും ഒരേ വര്‍ഷമാണ് പിറന്നത്. സദയം. എന്റെ ഏറ്റവും പുറകിലെ ഓര്‍മകളില്‍ പോലും സിനിമയും, സിനിമാ നടന്‍ ആവണം എന്നുള്ള സ്വപ്നവും ഉണ്ട്.കണ്ടതില്‍ ഏറ്റവും കൂടുതല്‍ ലാലേട്ടന്റെ സിനിമകളാണുള്ളത്.
ലാലേട്ടനോടൊപ്പം ചിരിച്ചു, കരഞ്ഞു, കയ്യടിച്ചു, ആര്‍പ്പുവിളിച്ചു. അത് കൊണ്ട് തന്നെ, സിനിമയെ ഇത്രയും സ്‌നേഹിക്കാനും, സിനിമാ നടന്‍ ആവാനുള്ള തീവ്രമായ ഈ ആഗ്രഹത്തിനും ലാലേട്ടന്‍ ഏറ്റവും മനോഹരമായ കാരണം തന്നെയാണ്''.
''അഭിനയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസു കൊണ്ട് ഗുരു സ്ഥാനത്ത് കാണുന്ന മനുഷ്യന്‍ ആണ് ലാലേട്ടന്‍. ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും അദ്ദേഹം എന്ന അഭിനേതാവിനും അപ്പുറം, അദ്ദേഹത്തിന്റെ ചിന്തകളോട്, അറിവിനോട്, എഴുത്തിനോട്, വായനയോട്, യാത്രകളോടും ഒക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.
സിനിമാ നടനാവാന്‍ സ്വപ്നം കണ്ടും, അതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ചും, ഓരോ നിമിഷവും അതിനുവേണ്ടി എന്നെ എന്റെ ഏറ്റവും മികച്ചതാക്കി ഒരുക്കിയും ഈ യാത്ര മുന്‍പോട്ട് പോകവെ ആണ്, ഒരു ദിവസം , എനിക്ക് ഒരു റോസാപ്പൂവും തന്ന് ലാലേട്ടന്‍ ലോകത്തിന് എന്നെ പരിചയപ്പെടുത്തുന്നത്. കാലം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്''.
പിന്നീടു ഓരോ തവണ ലാലേട്ടന്‍ സായി എന്ന് വിളിക്കുമ്പോഴും ഉള്ളം നിറഞ്ഞാണ് സംസാരിച്ചു കൊണ്ടിരുന്നത്. ലാലേട്ടന്റെ കൈ പിടിച്ച് ഫിനാലെ വേദിയില്‍ നിന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. എന്റെ ഉള്ളില്‍ ഞാന്‍ ആ കൈ ഇപ്പോഴും എന്റെ കയ്യോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. ലാലേട്ടനോടൊപ്പം'' എന്നു പറഞ്ഞാണ് സായ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























