മുൻകാമുകിയുടെ വീടിന് തീയിട്ട യുവാവ് പിടിയിൽ

മുന്‍ കാമുകിയുടെ വീടിന് തീയിട്ട യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. പൊലീസ് പറയുന്നത്: പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി തൃശൂരിലെ ജ്വല്ലറിയില്‍ ജീവനക്കാരിയായി.
അവിടെ വച്ച് വയനാട് സ്വദേശിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിഞ്ഞ് വയനാട്ടില്‍ താമസമായി. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഇരുവരും കിളികൊല്ലൂരിലെ വീട്ടിലെത്തി. ഇതറിഞ്ഞ യുവാവ് ദമ്പതികളെ മർദ്ദിച്ചു. അന്ന് തന്നെ തിരിച്ച് ദമ്പതികൾ വയനാട്ടിലേയ്ക്ക് പോയി.ഈ സമയം മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീടിന് തീയിട്ട ശേഷം ഒളിവില്‍ പോവുകയായിരുന്നു.
പ്രതി കിളികൊല്ലൂരില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ എച്ച്. മുഹമ്മദ്ഖാെന്റ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്.ഐ ജാനസ് പി. ബേബി എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























