ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്; ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ പേരില്‍ വിവാദങ്ങൾ കത്തുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊാലീത്ത രംഗത്ത് വന്നിരിക്കുകയാണ് .
യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ!
ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?
അതേ സമയം പുതിയ സിനിമയായ 'ഈശോ'യുടെ പേര് മാറ്റ ണമെന്ന കടുത്ത താക്കീതുമായി പിസി ജോർജ് രംഗത്ത് വന്നിരുന്നു . സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി.
ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതിൽ ആർക്ക് തർക്കം എന്നാണ് പിസി ജോർജ് വ്യക്തമാക്കുന്നത്. അതിൽ നല്ലത് കാണുമ്പോൾ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാൻ കഴിയില്ല.
അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല." കലാകാരനാണെങ്കിൽ മര്യാദ വേണമെന്നും പിസി ജോർജ്ജ് തുറന്നടിച്ചു. നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം.
ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യൻ വിഭാഗത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാരുണ്ട്.ഇത് സംബന്ധിച്ച് കുറച്ച് നാളുകളായി എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്ക്."എന്നും പി സി ജോർജ്ജ് പറഞ്ഞു.
https://www.facebook.com/Malayalivartha























