Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

ഹൃദയം തകര്‍ക്കും വേദന... സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്; ഒന്‍പതു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ശരണ്യ യാത്ര പറഞ്ഞപ്പോള്‍ വേദനകള്‍ മാത്രം

10 AUGUST 2021 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

സഹായിക്കാനാരുമില്ലാതെ ജീവിതത്തിന്റെ എല്ലാ കയ്‌പ്പേറിയ മുഖങ്ങളും അനുഭവിച്ച് ശരണ്യ യാത്രയാകുമ്പോള്‍ വേദനകള്‍ മാത്രം. അര്‍ബുദവുമായുള്ള ഒന്‍പതു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഇന്നലെ അവര്‍ യാത്ര പറഞ്ഞു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെങ്കിലും സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.

2012ല്‍ തെലുങ്കില്‍ സ്വാതി സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്.

 

തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടര്‍ന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നിരുന്നു. ആകെ 11 തവണ ശസ്ത്രക്രിയക്ക് വിധേയായി. 33 തവണ റേഡിയേഷനും. സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് നടി സീമ ജി.നായരാണ്. സീമ മുന്‍കൈയെടുത്താണ് ചെമ്പഴന്തിക്കു സമീപം ശരണ്യയ്ക്ക് വീടൊരുക്കി നല്‍കിയത്. സീമയോടുള്ള സ്‌നേഹം കൊണ്ട് ശരണ്യ വീടിന് നല്‍കിയ പേര് സ്‌നേഹസീമ എന്നായിരുന്നു.

കാന്‍സര്‍ ബാധിച്ച് ചികിത്സ തുടരുമ്പോഴാണ് സുഹൃത്ത് ബിനുവിന്റെ വിവാഹാലോചന ശരണ്യയ്ക്ക് എത്തുന്നത്. 2014ല്‍ ഒക്ടോബര്‍ 26 ന് ഇരുവരും വിവാഹിതരായി. എന്നാല്‍ രോഗത്തിന്റെ രണ്ടാം വരവ് വിവാഹജീവിതത്തെയും ഉലച്ചു.

 

 

2003ല്‍ എ.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുരുഷോത്തമന്‍ സംവിധാനം ചെയ്ത 'സ്ത്രീഹൃദയം' പരമ്പരയിലൂടെയാണ് ശരണ്യ കാമറയ്ക്ക് മുന്നിലെത്തുന്നത്. തുടര്‍ന്ന് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'സൂര്യോദയം' ഡോ.എസ്. ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത 'രഹസ്യം' എന്നീ സീരിലുകളില്‍ അഭിനയിച്ചു. അഗ്‌നിസാക്ഷി, മാനസമൈന, മന്ത്രകോടി, മാലാഖമാര്‍, സീത തുടങ്ങിയവയാണ് മറ്റ് സീരിയലുകള്‍. 'ഛോട്ടാമുംബയ് ' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലും അഭിനയിച്ചു.

തലപ്പാവ്, ഛോട്ടാ മുംബൈ, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെയും എണ്ണമറ്റ ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ഇന്നലെ അന്തരിച്ച ശരണ്യ ശശി.

 

 



വര്‍ഷങ്ങളായി കാന്‍സറിന് ചികിത്സയിലായിരുന്നു ശരണ്യയുടെ അന്ത്യം ഇന്നലെ തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലായിരുന്നു. മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ വെന്റിലേറ്റര്‍ ഐ.സിയുവിലേക്കും മാറ്റിയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തില്‍ ഇരുട്ട് നിറയുക, ആ ഇരുട്ടിനൊപ്പം നീണ്ട ദൂരം നടക്കേണ്ടി വരിക. തുടരെത്തുടരെ വിഷമങ്ങളെ നേരിടേണ്ടി വരിക. ആര്‍ക്കും അത്ര എളുപ്പത്തില്‍ നേരിടാന്‍ കഴിയുന്നതല്ല, ഈ അവസ്ഥകളൊന്നും. ഒരു പുഞ്ചിരി കൊണ്ടാണ് ഓര്‍ക്കാപ്പുറത്ത് ഒരു നിമിഷം കൊണ്ട് ഇല്ലാതായ അതുവരെയുള്ള ഇരുട്ടിനെ ശരണ്യ നേരിട്ടത്. ജീവിതം തന്നെ കീഴ്‌മേല്‍ മറിഞ്ഞ കാലം. താരത്തിളക്കത്തില്‍ നില്‍ക്കുന്ന സമയത്താണ് ഗുരുതരരോഗം പിടിപ്പെട്ടത്. ജീവന്‍ നിലനിറുത്താന്‍ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിയിരുന്നു. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ ശരണ്യ ഏറെ വലഞ്ഞിരുന്നു.

 

 



രോഗം തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴല്‍ പോലെ കൂടെ നടന്ന ആളാണ് അഭിനേത്രിയായ സീമ ജി.നായര്‍. പ്രതിസന്ധികളെയെല്ലാം നടന്ന് തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന ശരണ്യ എല്ലാവര്‍ക്കും അഭിമാനമായിരുന്നു. പ്രചോദനമായിരുന്നു.

 

പക്ഷേ... ശരണ്യയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കിയിട്ട് ഒരുവര്‍ഷം തികയും മുന്‍പേയാണ് ഈ വിടവാങ്ങല്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് വീട് വച്ചത്. ആ നന്മ മാത്രമാണ് ഒരു കിടപ്പാടമെങ്കിലും കിട്ടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (4 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (10 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (14 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (16 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (39 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends