എന്തിനാ ഇത്ര പക... ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ണിത്താനെ തീവണ്ടിയില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍; സംഭവത്തില്‍ കൂടുതല്‍പ്പേരുണ്ടോയെന്ന് അന്വേഷിക്കുന്നു

രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യംപറയുകയും ചെയ്ത സംഭവത്തില്‍ വല്ലാത്ത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്തിനെ (44) റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
പദ്മരാജന്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ പോലീസിന് മുന്‍പാകെ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍പ്പേരുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് കാസര്‍കോട് റെയില്‍വേ എസ്.ഐ. ടി.എന്‍. മോഹനന്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി മാവേലി എക്‌സ്പ്രസിലാണ് സംഭവം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് എ വണ്‍ കോച്ചിലാണ് കയറിയത്.
എം.എല്‍.എ.മാരായ ഇ. ചന്ദ്രശേഖരന്‍, എം.കെ.എം. അഷറഫ്, എന്‍.എ. നെല്ലിക്കുന്ന്, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരും ഇതേ കോച്ചിലുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് വണ്ടി പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോള്‍ പദ്മരാജനും രണ്ടുപേരും താന്‍ ഇരിക്കുന്നിടത്തേക്കു വന്ന് അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് എം.പി. നല്‍കിയ പരാതി.
ഒപ്പമുണ്ടായിരുന്നവര്‍ റെയില്‍േവ പോലീസിനെ വിവരമറിയിച്ചു. ബഹളം കേട്ട് ടി.ടി.ഇ.യും എത്തി. വണ്ടി നീലേശ്വരത്തെത്തിയപ്പോള്‍ പദ്മരാജനും മറ്റു രണ്ടുപേരും ഇറങ്ങിയോടിയെന്നും എം.പി.യുടെ പരാതിയിലുണ്ട്. പദ്മരാജനും കൂടെയുണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അവര്‍ ടിക്കറ്റില്ലാതെയാണ് തീവണ്ടിയില്‍ കയറിയതെന്നും എം.പി. പരാതിയില്‍ പറഞ്ഞു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി എസ്.ഐ. വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ പോലീസ് കാഞ്ഞങ്ങാട് ഐങ്ങോത്തുള്ള പദ്മരാജന്റെ വീട്ടിലും മറ്റിടങ്ങളിലുമെത്തി അന്വേഷണം നടത്തി. അതിനിടയിലാണ് അദ്ദേഹം കാസര്‍കോട് റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. വണ്ടി നീലേശ്വരം സ്‌റ്റേഷനിലെത്തിയപ്പോഴാണ് അതില്‍ കയറി എം.പി.യെ കണ്ടതെന്നും ചില ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് കയറിയതെന്നുമാണ് പദ്മരാജന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
മദ്യമിച്ച് ട്രെയിനില്‍ എത്തിയ രണ്ട് പേര്‍ എം പിയോട് മോശമായി പെരുമാറുകയായിരുന്നു. മാവോലി എക്‌സ്പ്രസിലാണ് സംഭവം നടക്കുന്നത്. എംപിക്ക് ഒപ്പം എന്‍ നെല്ലിക്കൂന്ന് എം എല്‍ എ ഉള്‍പ്പെടെ ഉള്ളവര്‍ ഉണ്ടായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ മദ്യമിച്ചെത്തിയവര്‍ അസഭ്യം പറയുകയായിരുന്നു എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ആര്‍ പി എഫാണ് എം പിടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളയാള്‍ പിടിയിലായതോടെ ആകെ നാണക്കേടായിരിക്കുകയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പദ്മരാജന്‍ ഐങ്ങോത്തിനെയും മുന്‍ നഗരസഭാംഗം അനില്‍ വാഴുന്നൊറൊടിയെയും ആറുമാസത്തേക്ക് കോണ്‍ഗ്രസിന്റെ പ്രഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അറിയിച്ചു.
"
https://www.facebook.com/Malayalivartha























