Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഞാൻ ചാണകമല്ലേ... ചാണകം എന്ന് കേട്ടാലേ അലര്‍ജി അല്ലേ! ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ വിളിച്ച ആരാധകനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

10 AUGUST 2021 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈഷമ്യമാണ് ഗണേഷിനുള്ളത്,മന്ത്രിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ പാര്‍ട്ടിയില്‍ പണി തുടങ്ങി,മലപ്പുറം വിഷയം ആളിക്കത്തിക്കാന്‍ അണിയറയില്‍ ഗൂഢാലോചന

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്‌ളോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ച ആരാധകനോടുള്ള മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറക്കുന്ന വിഷയമായി മാറിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ആരാധകന്റെ സഹായാഭ്യർത്ഥന വൈറലായത്.

പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചുപേരായിരുന്നു പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്‌ററ് ചെയ്‌തെന്നും, സാര്‍ ഇടപെടണമെന്നും ആരാധകൻ ആവശ്യപ്പെട്ടത്.

പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപി ആരാധകനോട് മറുപടി പറഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു. അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു... എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.


കേരളത്തില്‍ നിന്നുള്ള പ്രമുഖ വാന്‍ ലൈഫ് യുട്യൂബ് ചാനലാണ് ഇ-ഇബുള്‍ജെറ്റ്. എബിന്‍-ലിബിന്‍ എന്നീ സഹോദരങ്ങള്‍ ആരംഭിച്ച ഈ ചാനല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വിജയകരമായി മാറുകയും ചെയ്തു. വലിയൊരു ആരാധാക സമൂഹവും ഇവരുടെ ചാനലിനുണ്ട്. എന്നാല്‍ ഇവരുടെ വാഹനമായ നെപ്പോളിയന്‍ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ആര്‍ടിഒ ഓഫീസിനുള്ളില്‍ പ്രതിഷേധിച്ച ഇരുവരേയും പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഇന്ന് ആര്‍ടിഒ ഓഫീസില്‍ എത്തിയ ഇ-ബുള്‍ജെറ്റ് നടത്തിപ്പുകാരായ എബിനും ലിബിനും ഓഫീസിന് അകത്ത് അനധികൃതമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും ആര്‍ടിഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കുന്നു.


ടാക്സ് അടച്ചതില്‍ കുറവുണ്ടെന്നുള്ള കാരണത്താലാണ് വാഹനം പിടിച്ചെടുത്തത്. നിയമപരമല്ലാത്ത നിരവധി രൂപമാറ്റങ്ങള്‍ ഈ വാഹനത്തില്‍ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള വാഹനം റോഡില്‍ ഓടുമ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതൊക്കെയുള്ള കാരണങ്ങള്‍ വെച്ചാണ് വണ്ടി പിടിച്ചെടുത്തത്. ചെക്ക് റിപ്പോര്‍ട്ട് എഴുതിക്കൊടുത്തതിനെ തുടര്‍ന്ന് അവര്‍ തന്നെയാണ് വണ്ടി ഇവിടെ കൊണ്ടുവിട്ടതെന്നും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.

സ്റ്റഡിയിലെടുത്ത ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരങ്ങളായ എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ ഒമ്ബത് നിയമലംഘനങ്ങളാണ് മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച്‌ തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (8 minutes ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (21 minutes ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (2 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (3 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (3 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (3 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (3 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (3 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends