ടോക്യോയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ അഭിമാനമായ പ്രിയതാരം പി.ആര്‍ ശ്രീജേഷ് ഇന്ന് വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തിലെത്തും

ടോക്യോയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ അഭിമാനമായ പ്രിയതാരം പി.ആര്‍ ശ്രീജേഷ് ഇന്ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
ശ്രീജേഷിന് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിമ്പിക്, ഹോക്കി അസോസിയേഷനുകള്‍ സംയുക്തമായി സ്വീകരണം നല്‍കും. സ്വീകരണത്തില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, ഒളിമ്പിക് ആസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തും.
തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി പെരുമ്പാവൂര്‍ പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലംവരെ ആനയിക്കും.
ആഗസ്റ്റ് 15ന് പ്രധാനമന്ത്രിക്കൊപ്പം വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ശ്രീജേഷിന് വഴിയില്‍ ഹസ്തദാനം നല്‍കരുതെന്ന് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.
"
https://www.facebook.com/Malayalivartha























