കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് കവിയൂര്‍ സ്വദേശിയായ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കവിയൂര്‍ വാളം പറമ്പില്‍ വീട്ടില്‍ രാജന്‍ - രമണി ദമ്ബതികളുടെ മകന്‍ രതീഷ് (36) ആണ് മരിച്ചത്.
ഭാര്യയുമായി വഴക്കുണ്ടാക്കിയ രതീഷ് വീട്ടിലെ കിടപ്പുമുറിയില്‍ കയറി വാതിലടച്ച ശേഷം ഉത്തരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം നടന്നത്.
സമീപ വാസികള്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് രതീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























