അട്ടപ്പാടിയില്‍ ആദിവാസികളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് പിടികൂടിയ സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

നീതിനിര്‍വഹണം നടത്താനാണ് പോലീസ് ഊരിലേക്ക് പോയതെന്നാണ് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
ഊരുമൂപ്പനും മകനും അയല്‍വാസിയായ കുറന്താചലത്തിനെ പരിക്കേല്‍പ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നീതിനിര്‍വഹണം നടത്താനാണ് പോലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പോലീസ് ഊരുമൂപ്പനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച എന്‍.ഷംസുദ്ദീന്‍ ആരോപിച്ചത്. സിപിഎം നിര്‍ദേശപ്രകാരമാണ് നടപടിയുണ്ടായതെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha























